മയ്യില്‍: വീട്ടില്‍ വച്ച് ഗ്യാസ് സ്റ്റൗവില്‍ നിന്നും പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നണിയൂര്‍ നമ്പ്രത്തെ പുതിയപുരയില്‍ ഹൗസില്‍ ഇബ്രാഹിമിന്റെ ഭാര്യ പി.പി. ഫിജ്‌നാസ് (26) ആണു മരിച്ചത്. മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയിലായിരുന്നു മരണം. കഴിഞ്ഞ 28 നാണു വീട്ടില്‍ വച്ച് പൊള്ളലേറ്റ നിലയില്‍ ഫിജ്‌നാസിനെ കാണപ്പെട്ടത്.
സംഭവത്തില്‍ സംശയം ഉയര്‍ന്നതിനെത്തുടര്‍ന്നു പോലീസ് ഫിജ്‌നാസില്‍ നിന്നു മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ മരണമൊഴിയെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ബുധനാഴ്ച ആശുപത്രിയിലെത്തി പോലീസ് ഡോക്ടര്‍മാരോടു സംസാരിച്ചെങ്കിലും ഫിജ്‌നാസിന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ലാത്തതിനേത്തുടര്‍ന്നു ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

ഭര്‍ത്താവ് ഇബ്രാഹിമിനൊപ്പം ഷാര്‍ജയിലായിരുന്ന യുവതി ഒന്നരമാസം മുമ്പാണു നാട്ടിലെത്തിയത്. എന്‍.കെ. മൊയ്തീന്‍-പി.പി. ജമീല ദമ്പതികളുടെ മകളാണ്. മക്കള്‍: മിന്‍ഹ, താഹ. സഹോദരന്‍: ഫന്‍ഷീദ് (ടാക്‌സി ഡ്രൈവര്‍).
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment