Latest News

ബി.എസ്.എന്‍.എല്ലില്‍ റംസാന്‍ ഓഫറുകള്‍

BSNL
കണ്ണൂര്‍: ബി.എസ്.എന്‍.എല്ലിന്റെ 300 രൂപയുടെ മൊബൈല്‍ ടോപ്പപ്പുകള്‍ക്ക് ആഗസ്ത് പത്തുവരെ മുഴുവന്‍ സംസാരമൂല്യം ലഭിക്കും. 111, 222 രൂപയുടെ റീചാര്‍ജുകള്‍ക്ക് യഥാക്രമം 90, 190 രൂപയുടെ സംസാരമൂല്യത്തോടൊപ്പം 70, 110 മിനുട്ട് സംസാരസമയവും ഉണ്ടാകും. 

പുതിയ ഇന്റര്‍നെറ്റ് കണക്ഷനെടുക്കുമ്പോള്‍ 1,680 രൂപയുടെ ഡാറ്റ കാര്‍ഡുകള്‍ സൗജന്യമായും കുറഞ്ഞ നിരക്കിലും ലഭിക്കും. 3299 രൂപയുടെ റീചാര്‍ജിന് ഒരു വര്‍ഷത്തേക്ക് 30 ജി.ബി. ഉപയോഗവും സൗജന്യ ഡാറ്റാ കാര്‍ഡും കിട്ടും. 2299, 1251 രൂപയ്ക്ക് 18 ജി.ബി., 9 ജി.ബി. ഉപയോഗം ഒരു വര്‍ഷം ലഭിക്കാനും ഡാറ്റാ കാര്‍ഡിന് യഥാക്രമം 300, 600 രൂപ അടച്ചാല്‍മതി. 

ഓഫറുകള്‍ ലഭിക്കാന്‍ ആഗസ്ത് ആറുവരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ള കസ്റ്റമര്‍ സര്‍വീസ് സെന്ററുകളില്‍ മേളകള്‍ ഒരുക്കിയിട്ടുണ്ട്. പുതിയ മൊബൈല്‍ കണക്ഷനെടുക്കുന്നവര്‍ക്കും മൊബൈല്‍ നമ്പര്‍ മാറാതെ ബി.എസ്.എന്‍.എല്ലിലേക്ക് വരുന്നവര്‍ക്കും ടു ജി, ത്രീ ജി സിം കാര്‍ഡുകള്‍ സൗജന്യമായി ലഭിക്കും.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,BSNL

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.