Latest News

നേത്രദാന പക്ഷാചരണത്തിനു തുടക്കമായി


കാഞ്ഞങ്ങാട്: 28-ാമത് ദേശീയ നേത്രദാന പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കമായി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സംഘടിപ്പിച്ച നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ഗോപിനാഥന്‍ നിര്‍വ്വഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സിറിയക് ആന്റണി അദ്ധ്യക്ഷത വഹിച്ചു. 

ജില്ലാ ഒഫ്താല്‍മിക് സര്‍ജന്‍ ഡോ. സിമി ഹസ്സന്‍ മുഖ്യ പ്രഭാഷണം നടത്തി. അന്ധതാ നിവാരണ സമിതി ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. എം.സി.വിമല്‍രാജ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ. മോഹനന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍
ഡോ. ബി. മുഹമ്മദ് അശീല്‍ , ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം. രാമചന്ദ്ര, ജില്ലാ ഒഫ്താല്‍മിക് കോ-ഓര്‍ഡിനേറ്റര്‍ ലൈലാ ബീഗം, നഴ്‌സിംഗ് സൂപ്രണ്ട് ഹെയ്‌സല്‍ സുജാത എന്നിവര്‍ പ്രസംഗിച്ചു. 

ജില്ലാ ആശുപത്രിയിലെ മൊബൈല്‍ ഒഫ്താല്‍മിക് സര്‍ജന്‍ ഡോ. ഒ.ടി. രാജേഷ് സ്വാഗതവും, പെരിയ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഒപ്‌ടോമെട്രിസ്റ്റ് ഷിബു ജെ. ഡേവിഡ് നന്ദിയും പറഞ്ഞു.
നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ച് നേത്രദാനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും, നേത്രദാനത്തെപ്പറ്റിയുള്ള അന്ധവിശ്വാസം ഒഴിവാക്കുന്നതിനും വേണ്ടിയുള്ള ബോധവല്‍ക്കരണം, നേത്രദാന സമ്മതപത്രം സ്വീകരിക്കല്‍, പ്രത്യേക നേത്രപരിശോധന ക്യാമ്പുകളും തിമിര ശസ്ത്രക്രിയ ക്യാമ്പുകളും, വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍ എന്നിവ ആഗസ്റ്റ് 25 മുതല്‍ സെപ്തംബര്‍ 8 വരെ ജില്ലയില്‍ സംഘടിപ്പിക്കും.
ഇന്ത്യയില്‍ 1.2 കോടി അന്ധരുണ്ടെന്നും ഇതില്‍ 30 ലക്ഷം പേര്‍ക്കും നേത്രപടലത്തില്‍ തകരാറുണ്ടെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2 ലക്ഷം നേത്രദാനം വേണ്ടിവരുന്ന സ്ഥാനത്ത് 50,000 കണ്ണുകള്‍ മാത്രമാണ് ലഭിക്കുന്നത്. മറ്റു അവയവദാനത്തില്‍നിന്ന് വ്യത്യാസമായി ഒരാള്‍ക്ക് മരണശേഷം മാത്രമേ നേത്രദാനം ചെയ്യാനാകൂ. മരണശേഷം 4 മുതല്‍ 6 മണിക്കൂറിനകത്ത് കണ്ണുകള്‍ മൃതശരീരത്തില്‍നിന്നെടുത്ത് ഒരാള്‍ക്ക് മാറ്റി വെക്കാവുന്നതാണ്. രണ്ടാഴ്ച വരെ നേത്രബാങ്കില്‍ സൂക്ഷിക്കാം. 

കണ്ണൂര്‍ ജനറല്‍ ആശുപത്രിയില്‍ മരണശേഷം കണ്ണുകള്‍ എടുക്കുന്ന കളക്ഷന്‍ സെന്ററും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നേത്രബാങ്കും പ്രവര്‍ത്തിക്കുന്നു. നേത്രദാന സമ്മതപത്രംജില്ലയില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി, നീലേശ്വരം താലൂക്ക് ആശുപത്രി, മംഗല്‍പാടി, കുമ്പള, പനത്തടി എന്നീ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, വെള്ളരിക്കുണ്ട്, പടന്ന എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ലഭിക്കുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.