Latest News

ചന്ദ്രഗിരി സ്‌കൂളില്‍ PTA ഫണ്ടിന്റെ പേരില്‍ നിര്‍ബന്ധിത പിരിവ്; പണം തിരികെ നല്‍കണമെന്ന് MSF

മേല്‍പറമ്പ്: ചന്ദ്രഗിരി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനു പി.ടി.എ ഫണ്ട് എന്ന പേരില്‍ ഭീമമായ തുക ഈടാക്കുന്നതായി വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പി.ടി.എ ഫണ്ടിന്റെ പേരില്‍ ഈടാക്കിയ മുഴുവന്‍ തുകയും തിരികെ നല്‍കണമെന്ന് എം.എസ്.എഫ് ഉദുമ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 

സര്‍ക്കാര്‍ നിശ്ച്ചയിച്ച ഫീസിനു പുറമെ ഒരു ഫീസും വാങ്ങാന്‍ പാടില്ല എന്നിരിക്കെ 2000 രൂപ പി.ടി.എ ഫണ്ട് ആയി നിശ്ചയിച്ച് ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം ഈടാക്കുന്നത.് നല്ല മാര്‍ക്കോടു കൂടി അഡ്മിഷന്‍ നേടുന്ന സാധാരണക്കാരായ വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന ക്രൂരതയാണെന്നും മുഴുവന്‍ തുകയും തിരികെ നല്‍കി വിദ്യാര്‍ത്ഥികളോട് നീതി പുലര്‍ത്തണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.