എട്ട് മാസവും 10 ദിവസവും പ്രായമായ ഗര്‍ഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തപ്പോഴേക്കും മരിക്കുകയായിരുന്നു. പെണ്‍കുഞ്ഞായിരുന്നു. വൃക്കസംബന്ധമായ അസുഖമുള്ളതിനാലാണ് ഖമറുന്നിസയെ മംഗലാപുരം വെന്‍ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്രസ്ത്രക്രിയയ്ക്ക് ശേഷം രക്തസ്രാവം ഉണ്ടാവുകയും ഖമറുന്നിസയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
രണ്ട് വര്‍ഷം മുമ്പാണ് ഖമറുന്നിസയുടെ വിവാഹം നടന്നത്. ഒരുവര്‍ഷം മുമ്പ് പെണ്‍കുഞ്ഞ് ജനിച്ചെങ്കിലും അധികം വൈകാതെ മരിച്ചിരുന്നു. കാസര്‍കോട് ജനാര്‍ദ്ദന ആശുപത്രിയിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലുമായി ഗര്‍ഭാവസ്ഥയില്‍ ചികിത്സയിലായിരുന്നു.
രക്തസമ്മര്‍ദം കൂടിയതിനാലാണ് ജനറല്‍ ആശുപത്രിയില്‍ നിന്നും മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടയില്‍ ഗര്‍ഭസ്ഥ ശിശുവിന് അനക്കമുണ്ടാകാത്തതിനെതുടര്ന്നാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ചൂരിയിലെ വീട്ടിലെത്തിച്ച മൃതദേഹം ചൂരി ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. സഹോദരങ്ങള്‍: സാബിറ, സമീറ, ജാബീര്‍, ശിഹാബ്.
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment