Latest News

തന്റെ വക്കീല്‍ ഫെനി തന്നെയെന്ന് സരിത

തിരുവനന്തപുരം: അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണന്‍ തന്റെ വക്കാലത്ത് ഒഴിഞ്ഞിട്ടില്ലെന്നും എല്ലാ കേസിലും ഫെനി തന്നെയായിരിക്കും തനിക്കായി ഹാജരാകുകയെന്നും സരിത എസ്.നായര്‍ കോടതിയെ അറിയിച്ചു. സോളാര്‍ തട്ടിപ്പ് കേസില്‍ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ ഹാജരാക്കിയപ്പോളാണ് സരിത ഇക്കാര്യം അറിയിച്ചത്.

സരിതയോടൊപ്പം ബിജു രാധാകൃഷ്ണനേയും കോടതിയില്‍ ഹാജരാക്കി. അഭിഭാഷകനെ കാണണമെന്ന് സരിതയും ബിജുവും കോടതിയില്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇരുവര്‍ക്കും കോടതി അനുമതി നല്‍കി.

ഫെനി ബാലകൃഷ്ണന്‍ സരിതയുടെ വക്കാലത്ത് ഒഴിഞ്ഞുവെന്നും സരിത അഭിഭാഷകനെ കാണേണ്ട എന്ന് അറിയിച്ചതുമായ വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് സരിത കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം അട്ടക്കുളങ്ങര വനിതാ ജയിലിലെത്തിയ അഡ്വക്കേറ്റ് ഫെനിയെ തന്റെ കക്ഷിയായ സരിതയെ കാണാന്‍ ജയില്‍ അധികതര്‍ അനുവദിച്ചിരുന്നില്ല. അമ്മയല്ലാതെ മറ്റാരെയും തനിക്ക് കാണേണ്ടന്ന് സരിത അറിയിച്ചതായാണ് അധികൃതര്‍ പറഞ്ഞത്. സരിതയെ കാണാന്‍ അഡ്വക്കേറ്റ് ഫെനിയെ പോലീസും അനുവദിച്ചിരുന്നില്ല.

ഒരുകക്ഷിക്ക് തന്റെ വക്കീലിനെ കാണാന്‍ അനുവദിക്കാത്ത അധികൃതരുടെ നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.