Latest News

ക്ഷേത്രജീവനക്കാരോട് കാട്ടുന്നത് അനീതി-കെ.പി.കുഞ്ഞിക്കണ്ണന്‍


നീലേശ്വരം: മാസശമ്പളം പോലും കൃത്യമായി നല്കാതെ മലബാറിലെ ക്ഷേത്രജീവനക്കാരോട് അധികൃതര്‍ കാട്ടുന്നത് അനീതിയാണെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍ അഭിപ്രായപ്പെട്ടു. തിരു-കൊച്ചിക്ക് സമാനമായ ദേവസ്വം ബോര്‍ഡ് മലബാറിലും ഉണ്ടാവണം. ജീവനക്കാരുടെ ശമ്പളക്കാര്യത്തിലെങ്കിലും പൊതുഫണ്ട് രൂപവത്കരിക്കണം. സംസ്ഥാനത്ത് വിവിധ ദേവസ്വം ബോര്‍ഡുകള്‍ നിലവിലുണ്ടെങ്കിലും മലബാറില്‍ മാത്രം വിവേചനം കാണിക്കുന്നത് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഏരിയാ കമ്മിറ്റി അംഗങ്ങള്‍ക്ക് മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി.) ജില്ലാ കമ്മിറ്റി നല്കിയ സ്വീകരണ സമ്മേളനം നീലേശ്വരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യൂണിയന്‍ ജില്ലാ പ്രസിഡന്റ് വിനോദ്കുമാര്‍ പള്ളയില്‍വീട് അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. കെ.കെ.രാജേന്ദ്രന്‍, ദേവസ്വം ക്ഷേമനിധി ബോര്‍ഡ് അംഗം കെ.സി.ഗണേശന്‍, യൂണിയന്‍ സംസ്ഥാന സെക്രട്ടറി വി.വി.ശ്രീനിവാസന്‍, എം.രാജഗോപാലന്‍, ദേവസ്വം ഏരിയാ ചെയര്‍മാന്‍ കൊയ്യം ജനാര്‍ദ്ദനന്‍, അംഗങ്ങളായ അഡ്വ. ഡി.കെ.ഗോപിനാഥ്, വിനോദ് ആവിക്കര, അര്‍ജുനന്‍ തായിലങ്ങാടി, പി.വി.സുരേഷ്, തങ്കം കരുണാകരന്‍, സി.സത്യന്‍, കെ.സി.കേശവന്‍, കെ.എം.ശ്രീധരന്‍, ചന്ദ്രശേഖരന്‍ തൃക്കണ്ണാട് എന്നിവര്‍ പ്രസംഗിച്ചു. സജീവന്‍ കുട്ടമത്ത് സ്വാഗതവും എ.വി.രാജു നന്ദിയും പറഞ്ഞു.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.