Latest News

ശുംഭന്‍ പ്രയോഗത്തെ ന്യായീകരിച്ച്‌ എം.വി.ജയരാജന്‍

കോഴിക്കോട്: ശുംഭന്‍ പ്രയോഗത്തെ ന്യായീകരിച്ച്‌ സി.പി.ഐ.എം നേതാവ് എം.വി ജയരാജന്‍ രംഗത്ത്.
താന്‍ ഒരു ജഡ്ജിയെ ശുംഭനെന്ന് വിളിച്ചത് തെറ്റാണെന്ന് ആരെങ്കിലും ചോദിക്കുമോ എന്നായിരുന്നു ജയരാജന്റെ ചോദ്യം. സോളാര്‍ കേസില്‍ എറണാകുളം എ.സി.ജെ.എം കോടതിയുടെ നടപടിയെ വിമര്‍ശിക്കുമ്പോഴാണ് ജയരാജന്‍ തന്റെ പ്രയോഗത്തെ ന്യായീകരിച്ചത്.

എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി ഉമ്മന്‍ചാണ്ടിയുടെ കൊള്ളരുതായ്മകള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. സോളാര്‍കേസില്‍ സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്നത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യറിയുടെ പുഴുക്കുത്തുകളില്‍ ഒന്നാണ് എറണാകുളം മജിസ്‌ട്രേട്ട്. ജഡ്ജിമാര്‍ നീതിപൂര്‍വ്വമായി പ്രവര്‍ത്തിച്ചാല്‍ അംഗീകരിക്കും. അല്ലെങ്കില്‍ വിമര്‍ ശിക്കുമെന്നും എം.വി. ജയരാജന്‍ പറഞ്ഞു. തെളിവുകളുടെ സംരക്ഷകരാകേണ്ട കോടതി,ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ സംരക്ഷനായി അധഃപതിച്ചിരിക്കുകയാണ്.

മുഖ്യന്ത്രിയുടെ പങ്ക് അന്വേഷിക്കേണ്ടതില്ലേ എന്നും ജയരാജന്‍ ചോദിച്ചു. എന്നാല്‍ ആര് എന്തൊക്കെ പറഞ്ഞാലും രാജിവെക്കില്ലെന്ന് ഉറച്ച തീരുമാനത്തിലാണ് ഉമ്മന്‍ചാണ്ടി. ഇതേപോലെ നിലപാടെടുത്ത സി.പി. രാമസ്വാമി അയ്യരെ മൈലാപ്പൂരിലേക്കു നാടുകടത്തിയ പാരമ്പര്യമുള്ള മലയാളികള്‍ ഉമ്മന്‍ചാണ്ടിയേയും നാടു കടത്തുമെന്നും ജയരാജന്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.