ന്യൂഡല്‍ഹി: പാചകവാതക സബ്‌സിഡി ലഭിക്കാന്‍ ഉപഭോക്താക്കള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര പാര്‍മെന്ററികാര്യ സഹമന്ത്രി രാജീവ് ശുക്ല രാജ്യസഭയില്‍ അറിയിച്ചു. എം.പി. അച്യുതന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതുസംബന്ധിച്ച് പൊതുമേഖലാ എണ്ണ കമ്പനികള്‍ക്ക് ഉടന്‍ നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പെട്രോളിയം കമ്പനികള്‍ പ്രവര്‍ത്തിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശനമായ നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
സബ്‌സിഡി ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നായിരുന്നു മന്ത്രി നേരത്തെ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തെ ഇരുപത് ജില്ലകളില്‍ ഈ പദ്ധതി ഇപ്പോള്‍ നടന്നുവരുന്നുമുണ്ട്. മറ്റു സ്ഥലങ്ങളിലെ ഉപഭോക്താക്കള്‍ക്ക് നവംബര്‍ 30 വരെ സമയം അനുവദിച്ചിരുന്നു. ഇതുമൂലം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗ്യാസ് ഏജന്‍സികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. അപേക്ഷിച്ചിട്ടും പലര്‍ക്കും ഇനിയും ആധാര്‍ കാര്‍ഡ് ലഭിക്കാത്തതും പ്രശ്‌നം ഗുരുതരമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് സ്വന്തം അനുഭവം വിവരിച്ച് എം.പി. അച്യുതന്‍ പ്രശ്‌നം പാര്‍ലമെന്റില്‍ ഉന്നയിച്ചത്.
ബാങ്ക് അക്കൗണ്ട് തുടങ്ങുന്ന സമയത്തും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോഴും കുട്ടികളുടെ സ്‌കൂള്‍ പ്രവേശനസമയത്തും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന രാജീവ് ശുക്ല നേരത്തെ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment