Latest News

സലാം ഹാജി വധം: ആധുനിക സാങ്കേതിക വിദ്യകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തും- ഐ.ജി


തൃക്കരിപ്പൂര്‍: പ്രവാസി വ്യവസായിയും കെ.എം.സി.സി നേതാവുമായ തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ എ ബി അബ്ദുല്‍സലാം ഹാജിയുടെ കൊലപാതകികളെ കണ്ടെത്താന്‍ ലഭ്യമായ ആധുനിക സാങ്കേതിക വിദ്യകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തുമെന്ന് ഐ.ജി. എസ്.ഗോപിനാഥ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അന്വേഷണ പുരോഗതി വിലയിരുത്തുന്നതിന് എത്തിയ അദ്ദേഹം സലാംഹാജിയുടെ വസതി സന്ദര്‍ശിച്ച് കുടുംബവുമായി ആശയവിനിമയം നടത്തി. അന്വേഷണം സംബന്ധിച്ച് ഇപ്പോഴൊന്നും പറയാറായിട്ടില്ല. വളരെ ഗൗരവമായാണ് പോലിസ് ഈ കേസിനെ കാണുന്നത്.
പ്രചരിക്കുന്ന കഥകള്‍ തള്ളാനോ കൊള്ളാനോ പോലിസ് തയാറല്ല. കവര്‍ച്ചയല്ലാതെ മറ്റെന്തെങ്കിലും ലക്ഷ്യം അക്രമികള്‍ക്ക് ഉണ്ടായിരുന്നോ എന്നത് അന്വേഷണ വിധേയമാണ്. സലാം ഹാജി വധക്കേസ് ഒരു വെല്ലുവിളി ആയിത്തന്നെയാണ് പോലിസ് കാണുന്നത്.
പരിശോധിക്കപ്പെടാതെ ഒരു കല്ലുപോലും ഉണ്ടാവരുത് എന്ന പ്രഫഷനല്‍ സമീപനമാണ് പോലിസിന്റെതെന്നും കണ്ണൂര് മേഖലയുടെ അധിക ചുമതല കൂടി വഹിക്കുന്ന ഐ.ജി. പറഞ്ഞു. നാളിതുവരെയുള്ള അന്വേഷണം മികച്ച രീതിയിലാണെന്നും
ഉദ്യോഗസ്ഥരില്‍ പൂര്‍ണ വിശ്വാസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്, കാസര്‍കോട് എസ്. പി മാരുടെ ക്രൈം സ്‌ക്വാഡില്‍ ഉള്ള അംഗങ്ങളാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്. 

കണ്ണൂരില്‍ പിടിയിലായ അന്യസംസ്ഥാനക്കാരനായ പ്രതിയെ കുറിച്ച് ആരാഞ്ഞപ്പോള്‍, സമയമാവുമ്പോള്‍ പടമെടുക്കാന്‍ നിങ്ങളുടെ മുന്നില്‍ നിര്‍ത്തിത്തരാം എന്നായിരുന്നു ഐ.ജിയുടെ മറുപടി. 

സലാം ഹാജിയുടെ വീട്ടിലെത്തിയ ഐ.ജി.അദ്ദേഹത്തിന്റെ മകള്‍ സഫ, മകന്‍ സുഫിയാന്‍ എന്നോവരോട് കാര്യങ്ങള്‍ തിരക്കി. 

കാസര്‍കോട് എസ് പി. തോംസണ്‍ ജോസഫ്, ഡി.വൈ.എസ്.പിമാരായ തമ്പാന്‍, മോഹനചന്ദ്രന്‍ എന്നിവര്‍ ഐ.ജിയോടൊപ്പം ഉണ്ടായിരുന്നു.



സലാം ഹാജിയുടെ കൊലയ്ക്കു പിന്നില്‍ സാമ്പത്തിക ഇടപാടിലെ പ്രശ്‌നങ്ങള്‍

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.