ലണ്ടന്‍: സാമൂഹിക നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ ബഹിഷ്‌കരിക്കാന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ ആഹ്വാനം. 14 വയസ്സുള്ള ഹന്ന സ്മിത്ത് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് ചില വെബ്‌സൈറ്റുകള്‍ ബഹിഷ്‌കരിക്കാന്‍ കാമറണ്‍ നിര്‍ദേശിച്ചത്. സൈറ്റുകള്‍ ഓണ്‍ലൈന്‍ ആത്മഹത്യകള്‍ക്കു കാരണമാവുന്ന സാഹചര്യത്തിലാണ് പ്രസ്താവന.
കഴിഞ്ഞയാഴ്ച തനിക്കുള്ള വരട്ടു ചൊറിയെക്കുറിച്ച് ഹന്ന ആസ്‌ക് ഡോട്ട് എഫ്.എം. എന്ന വെബ്‌സൈറ്റില്‍ ചോദ്യം ഇട്ടിരുന്നു. ഇതുകണ്ട സുഹൃത്തുക്കള്‍ പോയി തൂങ്ങിമരിക്കാന്‍ നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് ഹന്ന ജീവനൊടുക്കുകയായിരുന്നു.
ഇത്തരം സൈറ്റുകളെക്കുറിച്ച് രക്ഷിതാക്കളും ഉപയോക്താക്കളും അറിഞ്ഞിരിക്കണം. ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇവ സന്ദര്‍ശിക്കുകയും അവയില്‍ അംഗങ്ങളാവാതിരിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സൈറ്റുകളെക്കുറിച്ച് രക്ഷിതാക്കളും ഉപയോക്താക്കളും അറിഞ്ഞിരിക്കണം. ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇവ സന്ദര്‍ശിക്കുകയും അവയില്‍ അംഗങ്ങളാവാതിരിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആസ്‌ക് ഡോട്ട് എഫ്.എമ്മിനെക്കുറിച്ചും പോലിസ് അന്വേഷണം നടക്കുമെന്നാണു സൂചന. മൂന്നുവര്‍ഷം മുമ്പാണ് കൗമാരക്കാര്‍ക്കിടയില്‍ വളരെ പ്രചാരത്തിലുള്ള ഈ സൈറ്റ് തുടങ്ങിയത്. ഉപയോക്താക്കളുടെ വ്യക്തിത്വം വെളിപ്പെടുത്താതെ ചോദ്യോത്തരമായി സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ് സൈറ്റ്. ഇപ്പോള്‍ ആറുകോടി ഉപഭോക്താക്കള്‍ ആണ് ആസ്‌ക് ഡോട്ട് എഫ്.എമ്മിനുള്ളത്. പ്രചാരത്തില്‍ ലോകത്തില്‍ ഒമ്പതാമത് നില്‍ക്കുന്ന ഈ സൈറ്റിലെ അംഗങ്ങളില്‍ കൂടുതലും 18ല്‍ താഴെയുള്ളവരാണ്.
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment