Latest News

ഇന്ത്യന്‍ എ ടീമില്‍ നാലു മലയാളികള്‍


മുംബൈ: ന്യൂസീലന്‍ഡിനെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ നാലു മലയാളികള്‍ ഇടംപിടിച്ചു. സഞ്ജു.വി സാംസണ്‍, വി.എ ജഗദീഷ്, സച്ചിന്‍ ബേബി, മുംബൈ മലയാളി അഭിഷേക് നായര്‍ എന്നിവരാണ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇതാദ്യമായാണ് ഇത്രയും മലയാളികള്‍ ഒരേ സമയത്ത് ഇന്ത്യന്‍ ടീമിലെത്തുന്നത്.

ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ്,എകദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ എ ടീമിനെയാണ് ഇന്നു പ്രഖ്യാപിച്ചത്. അഭിഷേക് നായരും ജഗദീഷും ടെസ്റ്റ് ടീമിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്.ടെസ്റ്റ് ടീം ക്യാപ്റ്റനാണ് അഭിഷേക്,

സഞ്ജു വി സാംസണും സച്ചിന്‍ ബേബിയും എകദിന ടീമിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇവര്‍ക്കു പുറമെ പാതി മലയാളിയായ റോബിന്‍ ഉത്തപ്പയും ഏകദിന ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

കഴിഞ്ഞ പര്യടനങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന സഞ്ജു വി സാംസണ്‍ വീണ്ടും ആ സ്ഥാനം നിലനിര്‍ത്തി. ഈ സീസണിലെ തകര്‍പ്പന്‍ പ്രകടനം വി.എ ജഗദീഷിന് ടീമിലേക്ക് വഴിതുറന്നു. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ ടീമിന് വേണ്ടി കളിച്ച സച്ചിന്‍ ബേബിയും ടീമില്‍ ഇടം നേടി.

ഇന്ത്യയില്‍ പര്യടനം നടത്തുന്ന ന്യൂസിലന്‍ഡിനെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്നു ഏകദിനങ്ങളുമാണ് ഇന്ത്യന്‍ എ ടീം കളിക്കുക. ആഗസ്ത് 31 ന് വിശാഖപട്ടണത്താണ് ആദ്യ ടെസ്റ്റ്. സപ്തംബര്‍ 11 നാണ് ഏകദിന മത്സരങ്ങള്‍ ആരംഭിക്കുക.

സഞ്ജു.വി സാംസണ്‍, വി.എ ജഗദീഷ്,സച്ചിന്‍ ബേബി, അഭിഷേക് നായര്‍

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.