Latest News

എട്ടുപേരുടെ മരണത്തിനിടയാക്കിയ കൊലയാളി ബസ് ഇതുവരെ ഇടിച്ചുകൊന്നത് ഇരുപതോളം പേരെ

മലപ്പുറം: മലപ്പുറത്ത് ഒരു കുടുംബത്തിലെ എട്ടുപേരുടെ മരണത്തിനിടയാക്കിയ ബസിനെതിരെ വ്യാപകആരോപണങ്ങളാണ് ഉതിരുന്നത്. ഈ ബസ് ഉണ്ടാക്കിയ വിവിധ അപകടങ്ങളില്‍ ഇതുവരെ ഇരുപതോളം പേര്‍ മരിച്ചുവെന്നതാണ് പ്രധാന ആരോപണം.

കഴിഞ്ഞ വര്‍ഷം മലപ്പുറം താനൂരില്‍ തന്നെ രണ്ടുപേര്‍ ഈ ബസ് ഇടിച്ച് മരിച്ചിരുന്നു. കോഴിക്കോട് മീഞ്ചന്തയിലെ വെയ്റ്റിംഗ് ഷെഡിലേക്ക് പാഞ്ഞുകയറി ഇതേ ബസ് രണ്ടുപേരെ കൊലപ്പെടുത്തി. പിന്നീട് മലപ്പുറം തിരൂരില്‍ ബൈക്ക് യാത്രികനായ നൗഫലും നടുവക്കുടിയില്‍ കാല്‍നടയാത്രക്കാരനും ഈ ബസിന്റെ അമിത വേഗതയില്‍ ജീവന്‍ നഷ്ടമായി.

ഓരോ അപകടത്തിന് ശേഷവും ബസിന്റെ പെര്‍മിറ്റ് അധികൃതര്‍ റദ്ദാക്കാറുണ്ട്. മറ്റൊരുപേരില്‍ പെര്‍മിറ്റ് വാങ്ങിയാണ് ബസ് ഉടമകള്‍ പിന്നീട് സര്‍വ്വീസ് നടത്താറ്. ഈ ബസിന്റെ മരണപ്പാച്ചില്‍ മേഖലയില്‍ കുപ്രസിദ്ധമാണ്. അതുകൊണ്ടുതന്നെയാണ് നാട്ടുകാര്‍ അപകടത്തിന് ശേഷം രോക്ഷാകുലരായതും ബസ് കത്തിച്ചതും.

കോഴിക്കോട് – തിരൂര്‍ റൂട്ടില്‍ സാധാരണ ബസുകളുടെ റണ്ണിംഗ് ടൈം ഒന്നര മണിക്കൂറാണ്. പക്ഷേ, ഈ ബസ് അമ്പത് മിനിറ്റുകൊണ്ടാണ് ഓട്ടം പൂര്‍ത്തിയാക്കുകയെന്നാണ് മറ്റ് ബസുകാര്‍ ഉള്‍പ്പടെയുള്ളവരുടെ ആരോപണം. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടെങ്കിലും അവര്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചെന്നാണ് മറ്റ് ബസ് ജീവനക്കാരും പറയുന്നത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Malappuram, Accident, Bus, Autoriksha

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.