Latest News

കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്കുനേരേ കോടതിവളപ്പില്‍ വനിതകളുടെ മുട്ടയേറ്.

മുംബൈ: കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്കുനേരേ കോടതിവളപ്പില്‍ വനിതകളുടെ മുട്ടയേറ്. കേസിലെ മൂന്നുപ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു ആക്രമണം.

ഒരു പ്രതിയുടെ വയസ്സിനെക്കുറിച്ച് ഇപ്പോഴും സംശയം നിലനില്‍ക്കുകയാണ്. ചാന്ദ് എന്ന മുഹമ്മദ് അബ്ദുള്‍ ശൈഖിന് 18 വയസ്സ് ആയിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

സിറാജ് റഹ്മാന്‍ഖാന്‍, വിജയ് ജാധവ്, കാസിം ബംഗാളി എന്നിവര്‍ക്കുനേരേയായിരുന്നു മുട്ടയേറ്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്തേക്ക് കൊണ്ടുവരുമ്പോഴായിരുന്നു എന്‍.സി.പി. പ്രവര്‍ത്തകര്‍ മുട്ടയേറ് നടത്തിയത്. പ്രതികളെ തൂക്കിക്കൊല്ലണമെന്നാവശ്യപ്പെട്ട് ഇവര്‍ മുദ്രാവാക്യം വിളിച്ചു.

പ്രതികളെ സപ്തംബര്‍ അഞ്ചുവരെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികള്‍ ഉപയോഗിച്ചിരുന്ന ചില വസ്ത്രങ്ങള്‍കൂടി കണ്ടെടുക്കണമെന്നും അതിനാല്‍ ഇവരെ കസ്റ്റഡിയില്‍വേണമെന്നുള്ള പോലീസിന്റെ വാദം കോടതി അംഗീകരിച്ചു. ചാന്ദിനെ പോലീസ് കോടതിയില്‍ ഹാജരാക്കിയില്ല. ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് തെളിയിക്കുന്ന രേഖ ബന്ധുക്കള്‍ പോലീസിന് കൈമാറിയിരുന്നു. എന്നാല്‍, ഇത് ഏതുരേഖയാണെന്ന് പോലീസ് വെളിപ്പെടുത്തിയില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mumbai,Rape, Court, Poli

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.