Latest News

നല്ല സാമ്പത്തിക ശേഷി ഇല്ലാത്തവര്‍ പ്രസവിക്കരുത്ക്കരുത് : നടി പ്രവീണ

സാമ്പത്തികശേഷി ഇല്ലാത്തവര്‍ പ്രസവിക്കരുതെന്ന സന്ദേശവുമായി നടി പ്രവീണ വീണ്ടും രംഗത്ത്. നല്ല സാമ്പത്തിക ശേഷി ഇല്ലാത്തവര്‍ പ്രസവിക്കരുത്. നല്ല വസ്ത്രവും പോഷകാഹാരവും ജീവിത സാഹചര്യങ്ങളും ഇല്ലാത്തവര്‍ എന്തിനാണ് കുഞ്ഞുങ്ങളെ പ്രസവിച്ച് കുട്ടുന്നതെന്നും പ്രവീണ ചോദിക്കുന്നു.

ഇങ്ങനെ പ്രസവിച്ചു കൂട്ടുന്ന കുട്ടികളാണ് പിന്നീട് ഗുണ്ടകളും ബലാത്സംഗ വീരന്മാരുമായി മാറുന്നത്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സാമ്പത്തിക ശേഷി ഇല്ലാത്തവര്‍ പ്രസവിച്ചു കൂട്ടുന്നത് നിര്‍ത്തുകയാണ് നല്ലത്. പണമുള്ളവര്‍ എത്ര വേണമെങ്കിലും പ്രസവിച്ചോട്ടെ. അവര്‍ക്ക് അവരെ വേണ്ട രീതിയില്‍ വളര്‍ത്താനുള്ള സാഹചര്യമുണ്ടെന്നും പ്രവീണ പ്രതികരിച്ചു.

ബോളിവുഡ് നടന്‍ ഷാരൂഖിന് മൂന്നാമത്തെ കുട്ടിയും ഉണ്ടായി. ഇതൊരു തെറ്റായി കാണുന്നില്ല. അവര്‍ക്ക് എത്ര കുട്ടിയെ വേണമെങ്കിലും വളര്‍ത്താനുള്ള സാഹചര്യം ഉണ്ടെന്നും പ്രവീണ പറഞ്ഞു. എന്നാല്‍, തെരുവില്‍ ജീവിക്കുന്നവര്‍ രണ്ടും മൂന്നും പ്രസവിച്ചാല്‍ ഉണ്ടാകുന്ന അവസ്ഥയൊന്ന് ആലോചിച്ചു നോക്കൂ. കുടുംബ ബന്ധങ്ങള്‍ തിരിച്ചറിയാതെയാണ് ഈ കുട്ടികള്‍ വളരുന്നതെന്നും പ്രവീണ കുറ്റപ്പെടുത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Praveena, Actress, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.