Latest News

ഐശ്വര്യ വീണ്ടും വെള്ളിത്തിരയിലേക്കെന്ന് സൂചന

പ്രസവത്തോടെ സിനിമയിൽ നിന്ന് താൽക്കാലികമായി മാറി നിന്ന ബോളിവുഡ‌് നടി ഐശ്വര്യാ റായ് വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നുവെന്ന് റിപ്പോർട്ട്. പ്രമുഖ സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിയുടെ രാം ലീല എന്ന ചിത്രത്തിൽ ഒരു ഐറ്റം നന്പറുമായാണ് ആഷിന്റെ മടങ്ങി വരവെന്നാണ് അറിയുന്നത്. ദീപിക പഡുകോണും രൺവീർ സിംഗുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.

ഐശ്വര്യയുടെ സിനിമാ കരിയറിന്റെ ആരംഭകാലം മുതൽക്കേ ബൻസാലിയുമായി നല്ല ബന്ധമാണുള്ളത്. ചിത്രത്തിൽ ഐറ്റം നന്പർ ചെയ്യാമെന്ന കാര്യത്തിൽ ഐശ്വര്യ ഉറപ്പു നൽകിയതായി അറിയില്ലെങ്കിലും ബൻസാലിയുടെ ഓഫർ ആഷ് നിരസിക്കില്ലെന്നാണ് സൂചന.

സഞ്ജയ് ലീലാ ബന്‍സാലിയുടെ 'ഹം ദില്‍ ദേ ചുകേ സനം', 'ദേവദാസ്‌', 'ഗു‍സാരിഷ്‌' തുടങ്ങിയ ചിത്രങ്ങളില്‍ നായിക ഐശ്വര്യ ആയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bolywood, Aiswarya rao, Actress

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.