കാസര്‍കോട്: ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിച്ച് പുണ്യറംസാനിലെ 27ാം രാവിനെ വിശ്വാസികള്‍ ആരാധന കൊണ്ട് ധന്യമാക്കി. പള്ളികളിലും ഭവനങ്ങളിലും പ്രാര്‍ത്ഥനാ നിര്‍ഭരമായ രാവായിരുന്നു. തറാവീഅ് നമസ്‌കാരത്തിന് ശേഷം ആരംഭിച്ച പ്രത്യേക പ്രാര്‍ത്ഥനകള്‍ പുലര്‍ച്ചവരെ നീണ്ടു നിന്നു.
ഏറെ പ്രാധാന്യമുളള തസ്ബീഹ് നിസ്‌കാരവും, വിഞ്ജാന സദസ്സുകളും, ഖുര്‍ആന്‍ പരായണവും പളളികളില്‍ നടന്നു. അവസാനം കഴിഞ്ഞുപോയ തെററുകുററങ്ങളെ എണ്ണിപ്പറഞ്ഞ് നാഥനിലേക്ക് കരങ്ങള്‍ ഉയര്‍ത്തി പ്രാര്‍ത്ഥനയും നടത്തിയാണ് വിശ്വാസികള്‍ പളളികളില്‍ നിന്നും പിരിഞ്ഞത്.
തളങ്കര മാലിക്ദീനാര്‍, നെല്ലിക്കുന്ന് തുടങ്ങിയ പ്രമുഖ മഖാമുകളിലെല്ലാം വന്‍ തിരക്ക് അനുഭവപ്പെട്ടു.
കല്ലക്കട്ട മജ്മഇല്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. തൗബാ മജ്‌ലിസ്, ബദര്‍ മൗലീദ് പാരയണം, ബുര്‍ദ പാരായണം, അസ്മാഉല്‍ ഹുസ്‌ന, പ്രതിമാസ സ്വലാത്ത് മജ്‌ലിസ്, ഹദ്ദാദ് റാത്തീബ്, ദിക്‌റ് തുടങ്ങിയ പരിപാടികള്‍ക്ക് സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ നേതൃത്വം നല്‍കി.
മലപ്പുറം മേല്‍മുറി സ്വലാത്ത് നഗറില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ ലക്ഷങ്ങള്‍ പങ്കെടുത്തു. സയ്യിദ് അബ്ദുല്‍റഹിമാന്‍ കുഞ്ഞിക്കോയ തങ്ങള്‍ ഉളളാള്‍, സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍, കാന്തപുരം എ.പി അബൂബക്കള്‍ മുസ്‌ല്യാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment