Latest News

കള്ളനോട്ട് കേസ്: മുഖ്യ പ്രതി മജീദിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

കാഞ്ഞങ്ങാട്: പ്രമാദമായ കാഞ്ഞങ്ങാട് കള്ളനോട്ട് കേസില്‍ മുഖ്യപ്രതികളിലൊരാളെ മുബൈയില്‍ എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശി മജീദിനെയാണ് മുംബൈ വിമാനത്താവളത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ദിവസം അന്വേഷണ ചുമതല ഏറ്റെടുത്ത എന്‍.ഐ.എ മജീദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2012 ആഗസ്റ്റ് 17നാണ് കാഞ്ഞങ്ങാട് കള്ളനോട്ട് സംബന്ധിച്ച പ്രമാദമായ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഒരു ഡസന്‍ പ്രതികളാണ് കേസിലുള്ളത്. ഇവരില്‍ മൂന്ന് പേരൊഴികെ മറ്റുയുള്ളവരെയെല്ലാം നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടിയിലാകാനുണ്ടായിരുന്നവരില്‍ പ്രമുഖനാണ് ഇപ്പോള്‍ അറസ്റ്റിലായ മജീദ്.
നേരത്തെ കാഞ്ഞങ്ങാട് സി.ഐ ആയിരുന്ന രഞ്ജിത്തിന്റെ ഭാര്യാസഹോദരനാണ് ഇപ്പോള്‍ അറസ്റ്റിലായ മജീദ്. ആദ്യം ലോക്കല്‍ പോലീസ് ഈ കേസ് അന്വേഷിച്ച കാലത്ത് രഞ്ജിത്ത് ഹൊസ്ദുര്‍ഗ് സി.ഐ ആയിരുന്നു. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. വിദേശത്തേക്കടക്കം അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ടെന്നതിനാലാണ് കേസ് എന്‍.ഐ.എക്ക് കൈമാറിയത്. 

മലബാറില്‍ കോടികളുടെ കള്ളനോട്ട് വിതരണം ചെയ്ത സംഘത്തിലെ പ്രധാനികളാണ് കാഞ്ഞങ്ങാട് കേസിലെ പ്രതികള്‍. കാഞ്ഞങ്ങാട് മലബാര്‍ ഗോള്‍ഡില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങി പകരം കള്ളനോട്ട് നല്‍കിയെന്നതാണ് കേസിന്റെ ആവിര്‍ഭാവം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 31 ലക്ഷത്തിന്റെ കള്ളനോട്ട് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ മാത്രമായി വിതരണം ചെയ്തതായി തെളിഞ്ഞിരുന്നു. 

ഉസ്മാന്‍ ഉഡുപ്പി, ജബ്ബാര്‍ പെരിങ്ങോം, ചോതന്‍ ഉഡുപ്പി, നാസര്‍ കാസര്‍കോട്, ഗോപാലകൃഷ്ണ പണ്ഡിറ്റ് ഉഡുപ്പി, ജബ്ബാറിന്റെ ഭാര്യ സുബൈദ, കള്ളനോട്ട് കത്തിച്ചുകളഞ്ഞ മണപ്പുറം ഫൈനാന്‍സ് ശാഖാ മാനേജര്‍ ബാലന്‍ പയ്യന്നൂര്‍, അസി. മാനേജര്‍ ഗിരീഷ് ചെറുതാഴം, ജബ്ബാറിന്റെ അളിയന്‍ പെരിങ്ങോത്തെ അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് നേരത്തെ അറസ്റ്റിലായ പ്രതികള്‍. 

മൊഹിയുദ്ദീന്‍ ഉഡുപ്പി, മമ്മൂഞ്ഞി കാസര്‍കോട് എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. ഗള്‍ഫില്‍ നിന്ന് ഹവാല പണമായി എത്തുന്ന നോട്ടുകെട്ടുകളാണ് ഇവര്‍ വിതരണം ചെയ്തതെന്ന് വ്യക്തമായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.