Latest News

ഓണപ്പറമ്പ് അക്രമം: നിരവധി കേസില്‍ പ്രതിയ യുവാവ് അറസ്റ്റില്‍

തളിപ്പറമ്പ: ഓണപ്പറമ്പില്‍ കാന്തപരം വിഭാഗത്തിന്റെ പളളിയും മദ്രസ്സയും അക്രമിച്ച് തകര്‍ത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പരിയാരം കോരന്‍പീടകയിലെ എം.വി ലത്തീഫിനെ (37) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. അക്രമികളില്‍ രണ്ട് പേരെ വെളളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസില്‍ അറസ്റ്റിലയാവരുടെ എണ്ണം മൂന്നായി.

വെളളിയാഴ്ച ഉച്ചയ്ക്ക് ശേഷം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യാനിരുന്ന മദ്രസ്സ കെട്ടിടവും പളളിയും വാഹനങ്ങളും തകര്‍ക്കുകയും ഒമ്പത് പേരെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിലാണ് കേസ്.

പരിയാരം പഴയങ്ങാടി എസ്.ഐ മാരുടെ നേതൃത്വത്തിലുളള പോലീസ് സംഘം വീട് വളഞ്ഞാണ് ലത്തീഫിന്റെ അറസ്റ്റ് ചെയ്തത്. നിവരധി കേസില്‍ പ്രതിയായ ലത്തീഫ് പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകായിരുന്നുവെന്ന് സി.ഐ എ.വി ജോണ്‍ പറഞ്ഞു.

കുററകൃത്യം തടയല്‍ നിയമം (കാപ്പ) പ്രകാരം ജില്ലാഭരണ കൂടം നാടുകടത്തലിന് വിധേയനാക്കിയ ലത്തീഫ് കാപ്പ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് പരിയാരം തിരിച്ചെത്തി നിയമ നടപടി നേരിടുന്നയാളാണ്. ഒരു വര്‍ഷത്തോളമായിരുന്നു നാടു കടത്തല്‍. ഈ കലാവധി കഴിയും മുമ്പ് മടങ്ങിയെത്തിയ ലത്തീഫ് കഴിഞ്ഞ ഏപ്രില്‍ മാസം കോരന്‍പീടികയില്‍ ഹൈവേ പോലീസിന്റെ വാഹനം തടഞ്ഞ് ഗ്രേഡ് എസ്.ഐ രാജനെ അക്രമിച്ച കേസിലും പ്രതിയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.