Latest News

ബസ്സില്‍ സൂപ്പര്‍ കിളി ചമയുന്ന പൂവാലന്‍ അറസ്റ്റില്‍

കണ്ണൂര്‍: ബസ് ജീവനക്കാരനല്ലാഞ്ഞിട്ടും മുന്‍വാതില്‍ അള്ളിപിടിച്ച് സൂപ്പര്‍ കിളിയായ പൂവാലന്‍ പോലീസ് പിടിയില്‍. അഴീക്കോട് ഓലാടത്താഴെയിലെ പുതീയ വീട്ടില്‍ റെജില്‍ (26)നെയാണ് ടൗണ്‍ എസ്.ഐ: സുനില്‍ കുമാറും സംഘവും ശനിയാഴ്ച രാവിലെ ജെ.എസ്.പോള്‍ കോര്‍ണര്‍ പരിസരത്ത് വച്ച് അറസ്റ്റ് ചെയ്തത്. 

അഴീക്കല്‍ ജില്ലാശുപത്രി റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ മുന്‍ വാതിലില്‍ സൂപ്പര്‍ കിളിയായി നിന്ന റെജിലിനെ ബസില്‍ നിന്ന് വലിച്ചിറക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.

വീട് ഓലാടത്താഴെയിലാണെങ്കിലും എല്ലാ ദിവസവും റെജില്‍ അഴീക്കലില്‍ ബസ് പുറപ്പെടുന്ന സ്ഥലത്ത് ചെന്നാണ് ബസില്‍ കയറാറുള്ളതത്രെ. മുന്‍ വാതിലിന്റെ ക്ലീനറാകാനാണിത്. ഇയാളുടെ ശല്യം സഹിക്കാനാവാതെ ചിലര്‍ ഊമകത്തെഴുതി വിവരമറിയിച്ചതോടെയാണ് പോലീസ് ഇയാളെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. 

ഒരു കണ്ടക്ടര്‍ എന്ന പേരില്‍ എഴുതിയ കത്ത് യഥാര്‍ത്ഥത്തില്‍ ബസ് യാത്രികരായ പെണ്‍കുട്ടികളിലാരോ എഴുതിയതാണെന്ന് പോലീസ് ഉറപ്പാക്കിയിരുന്നു. ബസ് ജീവനക്കാരുടെ സഹായി എന്ന നിലയില്‍ ബസിന്റെ മുന്‍ വാതില്‍ക്കല്‍ സ്ഥാനം പിടിക്കുന്ന റെജില്‍ ബസില്‍ കയറിയിറങ്ങുന്നവരെ തഴുകി തലോടുന്നുവെന്നായിരുന്നു കത്തിലെ ഉള്ളടക്കം. നേരത്തെ കസ്റ്റഡിയിലെടുത്തപ്പോള്‍ പാവം ചമഞ്ഞ ഇയാളെ പോലീസ് വിട്ടിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Arrested, Bus,Ka

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.