Latest News

ഇന്ത്യയുടെ ക്ഷമയ്ക്കും അതിരുണ്ട് : രാഷ്ട്രപതി

ന്യൂഡൽഹി: ഇന്ത്യയുടെ ക്ഷമയ്ക്കും
അതിരുണ്ടെന്നും ആഭ്യന്തര സുരക്ഷയും മേഖലാപരമാധികാരവും ഉറപ്പാക്കാൻ ആവശ്യ മായ എല്ലാനടപടികളും ഇന്ത്യ കൈക്കൊള്ളുമെന്നും രാഷ്ടപതി പ്രണബ് മുഖർജി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പാകിസ്ഥാന് താക്കീതെന്ന സ്വരത്തിൽ പറഞ്ഞു.

അയൽ രാജൃങ്ങളുമായി സൗഹൃദബന്ധം കെട്ടിപ്പടുക്കാൻ ഇന്ത്യ തുടർച്ചയായി പരിശ്രമിക്കുമ്പോഴും അതിർത്തിയിൽ സംഘർഷവും നിയന്ത്രണരേഖാ പ്രദേശത്ത് തുടർച്ചയായി വെടിനിർത്തൽ ലംഘനങ്ങളും ഉണ്ടാകുന്നുവെന്ന് രാഷ്ടപതി ചൂണ്ടിക്കാട്ടി.

നിതാന്ത ജാഗ്രത പാലിച്ചുനില്ക്കുന്ന ഇന്തൃൻ സൈനികരുടെ ധീരതയെ രാഷ്ടപതി പ്രകീർത്തിച്ചു. രാജൃത്തിനായി ജീവൻ ബലിയർപ്പിച്ച ധീര സൈനികർക്ക് അദ്ദേഹം ആദരാഞ്ജലിയർപ്പിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Newdelhi, Pranab Mukkarji, Auogust 15

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.