Latest News

അഭിലാഷ് ടോമിന്‌ ധീരതയ്‌ക്കുള്ള കീർത്തിചക്ര മുരളീ കണ്ണന് മരണാനന്തര ബഹുമതിയായി ശൗര്യചക്ര

ന്യൂഡൽഹി: പായ്‌ക്കപ്പലിൽ ലോകം ചുറ്റി റെക്കാർഡ് സ്ഥാപിച്ച മലയാളി നാവിക ഓഫീസർ അഭിലാഷ് ടോമി ധീരതയ്‌ക്കുള്ള കീർത്തിചക്ര പുരസ്കാരത്തിന് അർഹനായി. വ്യോമസേനയിലെ എയർക്രാഫ്‌റ്റ്സ്‌മാൻ മലയാളിയായ മുരളീ കണ്ണന് മരണാനന്തര ബഹുമതിയായി ശൗര്യചക്ര ലഭിക്കും.

നക്‌സൽ ഓപ്പറേഷനിടെ രക്തസാക്ഷിത്വം വരിച്ച ആന്ധ്രയിലെ റിസർവ് സബ് ഇൻസ്‌പെക്‌ടർ കെ.എൽ.വി.എസ്.എസ്.എച്ച്.എൻ.വി. പ്രസാദ് ബാബുവിന് പരമോന്നത സേനാ മെഡലായ അശോകചക്ര മരണാനന്തര ബഹുമതിയായി നൽകും. ഛത്തീസ്ഗഡിൽ നടന്ന നക്‌സൽ ഓപ്പറേഷനിൽ പ്രസാദ് 9 നക്‌സൽ നേതാക്കളെ വധിച്ചിരുന്നു. ഓപ്പറേഷനു ശേഷം മടങ്ങുമ്പോൾ 33കാരനായ പ്രസാദിനെ നക്‌സലുകൾ പിടികൂടി കൊലപ്പെടുത്തുകയായിരുന്നു.

സായുധ സേനാംഗങ്ങൾക്കും പാരാമിലിട്ടറി സേനാംഗങ്ങൾക്കുമായി 43 അവാർഡുകളാണ് പ്രഖ്യാപിച്ചത്. ഒരു അശോക ചക്ര, മൂന്ന് കീർത്തിചക്ര, 10 ശൗര്യ ചക്ര, ധീരതയ്ക്കുള്ള 21 സേനാ മെഡലുകൾ, രണ്ടാമത് നൽകുന്ന രണ്ട് അവാർഡ്, അഞ്ച് വ്യോമസേനാ മെഡൽ, ഒരു നാവിക സേനാ മെഡൽ എന്നിവ ഉൾപ്പെടെയാണിത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Newdwlhi, Abhilash tom, Murali krishna,Keerthichakra, Shauri chakra

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.