കഴിഞ്ഞ മാസം 15 നാണ് ഷെഫീക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടി ആശുപത്രിയിലെത്തിയപ്പോൾ നൂറുശതമാനവും വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ശ്വസനം നടത്തിയിരുന്നത്. ഇപ്പോൾ പൂർണമായും തനിയെ ശ്വസിക്കുന്നു. തലച്ചോറിന് ക്ഷതമേറ്റതിനാൽ വലത് കൈയ്ക്ക് ശേഷിക്കുറവ്, കണ്ണിന്റെ കാഴ്ചയില്ലായ്മ, ബുദ്ധിമാന്ദ്യം എന്നിവയ്ക്ക് സാദ്ധ്യതയുണ്ടെന്നും ഡോക്ടർ പറഞ്ഞു.
ഷെഫീഖിന് നിർണായക പുരോഗതിയുണ്ടെന്ന് കുട്ടിയെ ചികിത്സിക്കുന്ന ന്യൂറോ സർജൻ ഡോക്ടർ നിഷാന്ത് പോൾ പറഞ്ഞു. രണ്ടാംഘട്ട ചികിത്സ ഈയാഴ്ച പൂർത്തിയാകും പിന്നീട് ന്യൂറോ റിഹാബിലിറ്റേഷൻ ചികിത്സക്കായി വേറെ ആശുപത്രിയിലേക്ക് മാറ്റാമെന്ന് കാണിച്ച് ആശുപത്രിഅധികൃതർ സർക്കാരിന് റിപ്പോർട്ട് നൽകി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Shefeeq, Kattappana


No comments:
Post a Comment