Latest News

കാസര്‍കോട്ടെ വീടുകളില്‍ ഇനി തെയ്യങ്ങള്‍ വിരുന്നെത്തും

കാസര്‍കോട്: കര്‍ക്കിടകമാസത്തിലെ കാസര്‍കോട്ടെ കാഴ്ച്ചയാണ് ആടിവേടന്‍ തെയ്യങ്ങളുടെ സഞ്ചാരം.കര്‍ക്കിടകത്തിലെ ആധികളും വ്യാധികളും മാറ്റാന്‍ ഓരോ വീട്ടിലും ഈ കര്‍ക്കിടക തെയ്യങ്ങള്‍ കയറിയിറങ്ങും.സാധാരണ തെയ്യങ്ങളില്നിന്ന് വ്യത്യസ്തമായി കുട്ടികളാണ് ഈ തെയ്യങ്ങള്‍ കെട്ടുന്നത്

കര്‍ക്കിടകത്തില്‍ തോരാമഴയ്‌ക്കൊപ്പം പെയ്തിറങ്ങുന്ന ആധിവ്യാധികള്‍ അകറ്റാനാണ് ആടിവേടന്‍ തെയ്യങ്ങള്‍ വീടുവീടാന്തരം കയറിയിറങ്ങുന്നത്.കര്‍ക്കിടകം പിറന്നാല്‍ പിന്നെ മാസക്കാലം കാസര്‍കോട്ടെ വീടുകളില്‍ തെയ്യങ്ങള്‍ വിരുന്നെത്തും. വേടന്‍, മറുഒരു ത, ഗളിഞ്ചന്‍ എന്നിങ്ങനെ മൂന്ന് തരം തെയ്യങ്ങളാണ് കര്‍ക്കിടകത്തില്‍ സഞ്ചാരത്തിനിറങ്ങുന്നത്.

ഒരു മണിക്കൂറിലധികം സമയമെടുത്താണ് തെയ്യങ്ങളെ ഒരുക്കുന്നത്. ശരീരമാകെ ചായം പൂശും…പിന്നെ കിരീടവും ആടയാഭരണങ്ങളും അണിയിക്കും…തെയ്യത്തിന് താളമിടാന്‍ ഒറ്റച്ചെണ്ടയാണ് ഉണ്ടാവുക. രാവിലെ തുടങ്ങുന്ന സഞ്ചാരം സന്ധ്യയോടെ അവസാനിക്കും. ഓരോ വീടുകളില്‍ നിന്നും പണവും മറ്റ് ഉല്‍പ്പന്നങ്ങളും തെയ്യങ്ങള്‍ക്ക് ലഭിക്കും.

തെയ്യംതുള്ളല്‍ ഉപജീവന മാര്‍ഗമായ കുടുംബങ്ങള്‍ക്ക് ഈ സമയം ഇടവേളയാണ്. അതുകൊണ്ട് തന്നെ കുട്ടിതെയ്യങ്ങള്‍ക്ക് ലഭിക്കുന്ന പണവും മറ്റും ഈ കുടുംബങ്ങള്‍ക്ക് വരുമാനമാര്‍ഗം കൂടിയാണ്…

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.