Latest News

മൂന്നു വയസ്സുകാരിയെ സ്‌കൂള്‍ വാനിന്റെ ഡ്രൈവര്‍ പീഡിപ്പിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബഹറൈച്ച് ജില്ലയില്‍ മൂന്നു വയസ്സുകാരിയെ സ്‌കൂള്‍ വാനിന്റെ ഡ്രൈവര്‍ പീഡിപ്പിച്ചു. നെഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന വാനിന്റെ ഡ്രൈവറായ അനില്‍കുമാര്‍ ബേരിയയാണ് (19) കുട്ടിയെ പീഡിപ്പിച്ചത്.

മറ്റു കുട്ടികളെ അവരുടെ വീടുകളില്‍ വിട്ടശേഷം ഇയാള്‍ വാന്‍ വിജനമായ സ്ഥലത്തേയ്ക്ക് ഓടിച്ചുകൊണ്ടുപോയാണ് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ഇതിനുശേഷം ഇയാള്‍ കുട്ടിയെ വീട്ടില്‍ തിരിച്ചുകൊണ്ടാക്കുകയും ചെയ്തു.

ഒരു വിഭാഗം ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ആദ്യം പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. പിന്നീട് വിവരം മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് പോലീസ് അറസ്റ്റിന് തയ്യാറായത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Rape, Three years old, Laknow

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.