ഐറിന ഷെയ്ക് എന്ന കാമുകിയെ പ്രണയിച്ച് ഉല്ലസിച്ചു നടക്കുന്നതിനിടെ ഈ യുവതിയിലൂടെ (സരൊഗേറ്റ് മദര്‍) തന്റെ കുഞ്ഞിനും പിറവി കൊടുത്ത താരമാണു റൊണാള്‍ഡോ.
ഇതിനിടെ ബോളിവുഡ് താരസുന്ദരി ബിപാഷ ബസുവിന്റെ പേരും റൊണാള്‍ഡോയുടെ കാമുകിമാരുടെ പട്ടികയില്‍ ഇടം നേടി. ഇപ്പോള്‍ ഈ പട്ടികയില്‍ മുന്‍ലോകസുന്ദരിയായ ബോളിവുഡ് നടി പ്രിയങ്കയുടെ പേരും പറഞ്ഞുകേള്‍ക്കുന്നു.
തന്റെ പുതിയ സിംഗിള്‍ ആല്‍ബത്തിന്റെ പ്രചാരണാര്‍ഥം അമേരിക്കന്‍ പര്യടനത്തിനെത്തിയ പ്രിയങ്ക, റൊണാള്‍ഡോ ഉള്‍പ്പെട്ട സ്പാനിഷ് ടീമായ റയല്‍ മാഡ്രിഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ചെല്‍സിയെ നേരിട്ടു കാണാനെത്തിയിരുന്നു.
മത്സരം ആരംഭിക്കുന്നതിനു മുമ്പു ഗ്രൗണ്ടിലെത്താനും ജോണ്‍ ടെറി, ഐകര്‍ കാസിയയടക്കമുളള പ്രമഖരുമായി സംസാരിക്കുകയും മത്സരശേഷം ഇരുടീമുകളും പങ്കെടുത്ത പാര്‍ട്ടിയില്‍ പ്രിയങ്ക പങ്കെടുക്കുകയും ചെയ്തത്രേ. റൊണാള്‍ഡോയ്‌ക്കൊപ്പം ഏറെ സമയം ചെലവഴിച്ച പ്രിയങ്ക റൊണാള്‍ഡോയ്‌ക്കൊപ്പം ഡാന്‍സ് ചെയ്തു എന്നുമൊക്കെയാണു റിപ്പോര്‍ട്ടുകള്‍.
ഗോസിപ്പു കോളത്തില്‍ പ്രത്യക്ഷപ്പെടുന്ന കാര്യത്തില്‍ പ്രിയങ്കയും മോശക്കാരിയല്ല. ഷാരൂഖ് ഖാന്റെ ദാമ്പത്യജീവിതത്തില്‍ വിളളലുകള്‍ വീഴിക്കാന്‍ ശ്രമിച്ചവളെന്ന പേരുദോഷം കേള്‍പ്പിച്ച നടിയാണു പ്രിയങ്ക.
ഹര്‍മാന്‍ ബവേജ, ഷാഹിദ് കപൂര്‍ തുടങ്ങിയ താരങ്ങളുടെ പേരിനൊപ്പം പ്രിയങ്കയുടെ പേരു പറഞ്ഞുകേട്ടിരുന്നു. ഇപ്പോള്‍ ലോകപ്രസശ്തനായ ഒരാളുടെ പേരിനൊപ്പമാണു തന്റെ പേരു പറഞ്ഞുകേള്‍ക്കുന്നത് എന്നതില്‍ പ്രിയങ്ക ആനന്ദത്തിലാണെന്നും ബോളിവുഡില്‍ റിപ്പോര്‍ട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bolywood, Priyanka chopra, Ronaldo
No comments:
Post a Comment