നവാഗതനായ ശരത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാലാ മൊബൈല്‍. ദുല്‍ക്കര്‍ സല്‍മാനും നസ്രിയയും നായികാനായകന്മാരാകുന്ന ഈ ചിത്രത്തില്‍ മുന്‍കാല നായകന്‍ ജോസ് ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഗ്രിഗറി, സിദ്ധിഖ്, ടിനിടോം, മാമുക്കോയ, ഗീത തുടങ്ങിയവരും അഭിനയിക്കുന്നു. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ഗോപിസുന്ദര്‍ ഈണം പകരുന്നു. സതീഷ്‌കുറുപ്പാണ് ഛായാഗ്രാഹകന്‍. നിര്‍മാണ നിര്‍വഹണം-സഞ്ജയ് പടിയൂര്‍.
ആന്റോജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോജോസഫ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് 17ന് കോഴിക്കോട്ട് ആരംഭിച്ചു. കോഴിക്കോട്, കോട്ടയം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലായ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകും. ക്രിസ്മസിന് ആന്‍മെഗാ മീഡിയാ റിലീസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Dulkar, Nsriya, Movie, Salala Mobile

No comments:
Post a Comment