ന്യൂഡല്‍ഹി: രാജ്യത്തെ ഗ്രാമീണമേഖലയിലെ 75 ശതമാനം പേര്‍ക്കും നഗരപ്രദേശങ്ങളിലെ 50 ശതമാനം പേര്‍ക്കും സബ്‌സിഡി നിരക്കില്‍ പ്രതിമാസം അഞ്ചുകിലോഗ്രാം ഭക്ഷ്യധാന്യം നല്‍കാന്‍ വ്യവസ്ഥചെയ്യുന്ന ഭക്ഷ്യസുരക്ഷാ ബില്ല് ലോക്‌സഭ പാസാക്കി.
മുഖ്യ പ്രതിപക്ഷമായ ബി.ജെ.പിയും ഇടതുപക്ഷവും അവതരിപ്പിച്ച ഭേദഗതികള്‍ തള്ളിയാണ് ബില്ല് പാസാക്കിയത്. രാജ്യത്തെ 67 ശതമാനം ജനങ്ങള്‍ക്ക് അഥവാ 82 കോടി ജനങ്ങള്‍ക്ക് അരി, ഗോതമ്പ്, മറ്റു ധാന്യങ്ങള്‍ എന്നിവ കിലോയ്ക്ക് മൂന്ന്, രണ്ട്, ഒരുരൂപ നിരക്കില്‍ അവകാശമാക്കുന്നതാണ് ബില്ല്.
1.32 ലക്ഷം കോടി രൂപയാണ് ആദ്യവര്‍ഷം ചെലവു വരുകയെന്ന് ബില്ലിന്റെ ചര്‍ച്ചയ്ക്കു മറുപടിയായി ഭക്ഷ്യമന്ത്രി കെ വി തോമസ് പറഞ്ഞു. വിവിധ പാര്‍ട്ടികള്‍ മുന്നോട്ടുവച്ച ഭേദഗതികള്‍ അംഗീകരിച്ചതോടെ 62 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഇതിനായി വേണ്ടിവരുമെന്നാണു കണക്ക്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment