ലണ്ടന്‍: വൃദ്ധദമ്പതികളെ പരിചരിക്കുന്ന മക്കള്‍ക്ക് ബ്രിട്ടനില്‍ ഇഷ്ടമുള്ള ഷിഫ്റ്റില്‍ ജോലി ചെയ്യാമെന്നു സര്‍ക്കാര്‍ അറിയിച്ചു. ജോലിയും മാതാപിതാക്കളെ പരിചരിക്കുന്നതും ഒന്നിച്ചുകൊണ്ടുപോവുന്ന ജീവനക്കാരെ സഹായിക്കാന്‍ തൊഴിലുടമകള്‍ ബാധ്യസ്ഥരാണെന്നു ബ്രിട്ടിഷ് ആരോഗ്യസെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞു.
വൃദ്ധ മാതാപിതാക്കളെ സംരക്ഷിക്കാന്‍ തയ്യാറാവുന്ന മക്കള്‍ക്ക് പലപ്പോഴും ജോലിസമയം പ്രധാനതടസ്സമാണെന്നു വ്യാപകപരാതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണു നിയമം കൊണ്ടുവരുന്നതെന്ന് അദ്ദേഹം അറിയിച്ചു.
ബ്രിട്ടനിലെ വൃദ്ധസമൂഹം ഏറെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഓര്‍മക്കുറവുമൂലം കഷ്ടപ്പെടുന്ന നിരാലംബരായ മുതിര്‍ന്ന പൗരന്‍മാരുടെ എണ്ണം സമീപകാലത്ത് വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. വൃദ്ധജനങ്ങള്‍ക്ക് സ്വന്തം മക്കളുടെ പരിചരണം ലഭിക്കാതെ പോവുന്നതും അവര്‍ വൃദ്ധസദനങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്നതുമാണ് ഈ അവസ്ഥയ്ക്കു കാരണം. മാതാപിതാക്കളെ ശുശ്രൂഷിക്കുന്ന മക്കളെ സഹായിക്കുന്ന വിധത്തില്‍ തൊഴില്‍ സാഹചര്യങ്ങള്‍ മാറിയില്ലെങ്കില്‍ അത് അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുമെന്നും ഹണ്ട് പറയുന്നു.
ചെറിയ മക്കളെയും വൃദ്ധമാതാപിതാക്കളെയും പരിചരിക്കുന്നവര്‍ക്ക് പ്രത്യേക ജോലിസമയം ആവശ്യപ്പെടാന്‍ അവകാശം നല്‍കുന്നതാണ് “ജോലിയും കുടുംബവും നിയമം -2006.’
ലേബര്‍ പാര്‍ട്ടി കൊണ്ടുവന്ന നിയമത്തെ ജീവകാരുണ്യപ്രവര്‍ത്തകരും പൗരാവകാശ സംഘടനകളും സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം, തൊഴിലുടമകള്‍ പുതിയ നിയമത്തെ സ്വാഗതം ചെയ്തിട്ടില്ല. ജോലിസാഹചര്യം തകിടംമറിക്കുന്നതാണ് നിയമമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
ലേബര്‍ പാര്‍ട്ടി കൊണ്ടുവന്ന നിയമത്തെ ജീവകാരുണ്യപ്രവര്‍ത്തകരും പൗരാവകാശ സംഘടനകളും സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം, തൊഴിലുടമകള്‍ പുതിയ നിയമത്തെ സ്വാഗതം ചെയ്തിട്ടില്ല. ജോലിസാഹചര്യം തകിടംമറിക്കുന്നതാണ് നിയമമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment