Latest News

ഓണപ്പറമ്പ് അക്രമം: തളിപ്പറമ്പില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു


തളിപ്പറമ്പ്: കഴിഞ്ഞ ദിവസം കൊട്ടില ഓണപ്പറമ്പില്‍ സുന്നി മദ്‌റസയും പള്ളിയും തകര്‍ക്കുകയും സുന്നി പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുകയും വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്ത ഒരു വിഭാഗത്തിന്റെ കുത്സിത നീക്കത്തിനെതിരെ ഞായറാഴ്ച വൈകിട്ട് തളിപ്പറമ്പില്‍ സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. അക്രമങ്ങള്‍കൊണ്ടും ഭീഷണികൊണ്ടും തകര്‍ക്കാനാവുന്നതല്ല സുന്നി പ്രസ്ഥാനമെന്ന് റാലിയില്‍ പങ്കെടുത്തവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു. സുന്നി നേതാക്കളോടുള്ള അരിശം തീര്‍ക്കാന്‍ പള്ളിക്കും മദ്‌റസക്കും നേരെ ഫാസിസ്റ്റ് രീതി പ്രയോഗിക്കുന്ന ഇ.കെ വിഭാഗത്തെ സമൂഹം കരുതിയിരിക്കണമെന്നും നാട്ടിലെ സമാധാന സ്ഥാപനങ്ങളായ പള്ളികളും മദ്‌റസയും തച്ചുതകര്‍ക്കുന്ന ഈ വിഭാഗങ്ങള്‍ക്ക് സമൂഹം മാപ്പ് തരില്ലെന്നും റാലിയില്‍ മുഴങ്ങിക്കേട്ടു. അസര്‍ നിസ്‌കാരത്തിന് ശേഷം എസ് വൈ എസ് മേഖലാ സെന്ററില്‍ നിന്ന് ആരംഭിച്ച റാലി കാക്കത്തോട് ബസ്റ്റാന്‍ഡ്, മാര്‍ക്കറ്റ് റോഡ്, മെയിന്‍ റോഡ് വഴി ഹൈവെയില്‍ സമാപിച്ചു. ആയിരത്തോളം വരുന്ന സുന്നി പ്രവര്‍ത്തകര്‍ അണിചേര്‍ന്ന റാലിക്ക് സുന്നി നേതാക്കളായ അബ്ദുല്ലത്തീഫ് സഅദി, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, പി കെ അലിക്കുഞ്ഞി, അശ്‌റഫ് സഖാഫി കടവത്തൂര്‍, കാനങ്ങാട് മുഹമ്മദ് മുസ്‌ലിയാര്‍, ഫൈളുര്‍റഹ്മാന്‍ ഇര്‍ഫാനി, കെ വി സമീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്ന് ഹൈവേ ടാക്‌സി സ്റ്റാന്‍ഡില്‍ നടന്ന പൊതുയോഗത്തില്‍ സയ്യിദ് സുഹൈല്‍ അസ്സഖാഫ് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്തു. എസ് എം എ ജില്ലാ പ്രസിഡന്റ് പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.

എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ അബ്ദുല്ലത്തീഫ് സഅദി പഴശ്ശി മുഖ്യപ്രഭാഷണം നടത്തി. എസ് ജെ എം സംസ്ഥാന പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് മുഹമ്മദ് ശാഫി ബാഅലവി പാപ്പിനിശ്ശേരി, സയ്യിദ് സഅദ് തങ്ങള്‍ ഇരിക്കൂര്‍, എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ പി കെ അലിക്കുഞ്ഞി ദാരിമി, മുഹമ്മദ് സഖാഫി ചൊക്ലി, ജനറല്‍ സെക്രട്ടറി അശ്‌റഫ് സ ഖാഫി കടവത്തൂര്‍, എസ് എസ് എഫ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അബ്ദുറശീദ് നരിക്കോട്, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ഫൈളുര്‍റഹ്മാന്‍ ഇര്‍ഫാനി, ജനറല്‍ സെക്രട്ടറി കെ വി സമീര്‍, അബ്ദുല്‍ ഹകീം സഖാഫി അരിയില്‍, സി പി അബ്ദുറഊഫ് മുസ്‌ലിയാര്‍, മഹ്മൂദ് സഖാഫി, ബശീര്‍ നദ്‌വി കൊട്ടില, വി കെ അസ്സൈ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

അബ്ദുസമദ് അമാനി പട്ടുവം സ്വാഗതവും ബി എ അലി മൊഗ്രാല്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.