Latest News

തകര്‍ക്കപ്പെട്ട പള്ളി സന്ദര്‍ശിക്കാതെ നുണകള്‍ തട്ടിവിടുന്നവരുടെ തനിനിറം തിരിച്ചറിയണം: SYS

തളിപ്പറമ്പ: ഓണപ്പറമ്പില്‍ അക്രമത്തിനിരയായ പള്ളിയോ പരിക്കേറ്റവരെയോ സലാമത്ത് ഭാരവാഹികളെയോ സന്ദര്‍ശിക്കാതെ മറ്റൊരു പള്ളി സന്ദര്‍ശിച്ച് കള്ള പ്രസ്താവനകളും നുണകളും തട്ടിവിട്ട് പൊതുസമൂഹത്തില്‍ നിന്നേറ്റ നാണക്കേടില്‍ നിന്ന് തടിയൂരാനുള്ള വിഘടിത നേതാക്കളുടെ തനിനിറം എല്ലാവരും തിരിച്ചറിയണമെന്ന് എസ്. വൈ.എസ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

1983ല്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചുവരുന്ന സുന്നി യുവജന സംഘം കൊട്ടില ഓണപ്പറമ്പ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ തികച്ചും നിയമ വിധേയവും സമാധാനപരുമായി നടന്നു വരുന്നു. എസ്.വൈ.എസ്, എസ്.എസ്.എഫിന്റെ നൂറ്റി അമ്പതോളം മെമ്പര്‍മാരും നൂറോളം അനുഭാവികളും അവരുടെ കുടുംബങ്ങളുമടക്കം അഞ്ഞൂറില്‍പ്പരം ആളുകളുടെ പിന്തുണ നിലവില്‍ സംഘടനക്കുണ്ട്.
അല്‍ മഖര്‍ സുന്നിയുടെ കീഴില്‍ ഓണപ്പറമ്പില്‍ നാല് വര്‍ഷമായി പള്ളിയും മദ്രസയും നടന്നുവരുന്നു. സലാമത്ത് എജുക്കേഷന്‍സെന്റര്‍ എന്ന പേരില്‍ 14 അംഗ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ പള്ളി മദ്രസ പരിപാലനത്തിനു  പുറമെ സലാമത്ത് റിലീഫ് സെല്‍, സലാമത്ത് ഉംറ സര്‍വ്വീസ്, മതസൗഹാര്‍ദ്ദസഭ തുടങ്ങിയ സംരംഭങ്ങളും പ്രവര്‍ത്തിച്ചുവരുന്നു. 

കഴിഞ്ഞ ആഗസ്ത് 15 വ്യാഴാഴ്ച രാത്രിയാണ് പൈശാചികവും ഏകപക്ഷീയവുമായ അക്രമണങ്ങള്‍ അരങ്ങേറിയത്. ജുമുഅ നിസ്‌കരിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് വിഘടിത സംസ്ഥാന നേതാക്കള്‍ പറയുന്നത്. വ്യാഴാഴ്ച എവിടെയും ജുമുഅ നിസ്‌കരിക്കാറില്ല. വെള്ളിയാഴ്ചയാണ് ജുമുഅ എന്നത് കൊച്ചുകുട്ടികള്‍ക്കു പോലും അറിയുന്ന കാര്യമാണ്. ജമാഅത്ത് പ്രതിനിധിയെ ബന്ദിയാക്കിയെന്ന പ്രസ്താവന നാട്ടുകാര്‍ പോലും കേള്‍ക്കാത്ത നുണയാണ്. 

സുരക്ഷാ ഭീഷണിയും അത്യന്തം പ്രകോപനവും നിറഞ്ഞ സാഹചര്യത്തില്‍ ആഗസ്ത് 23 വെള്ളിയാഴ്ച സുന്നി പ്രവര്‍ത്തകര്‍ സ്വന്തമായി ജുമുഅ പ്രാര്‍ത്ഥന നടത്തി. ഇത്ആക്രമണത്തിന്റെ ഒരാഴ്ച
കഴിഞ്ഞ ശേഷമാണ്. 

ഇസ്‌ലാമികാചാര പ്രകാരം പള്ളിയില്ലെന്ന് വിഘടിത സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസ്താവിച്ചത് ഒരു സ്ഥലം പള്ളിയായി വഖഫു ചെയ്യുന്നതിന്റെ ഇസ്‌ലാമിക മാനങ്ങളും കര്‍മ്മ ശാസ്ത്ര നിയമങ്ങളും എന്താണെന്ന് അറിയാത്തതുകൊണ്ടായിരിക്കാം. നേതാക്കള്‍ പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി. അബൂബക്കര്‍ മൗലവി, എസ്.എം.എ ജില്ലാ പ്രസിഡണ്ട് പി.കെ. അബൂബക്കര്‍ മൗലവി, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ബി.എ. അലി മൊഗ്രാല്‍, കെ. മുഹമ്മദ് ഹാജി, കെ. അബ്ദുല്‍ ബഷീര്‍ നദ്‌വി, പി. എ. മുസ്തഫ, കെ.പി. അബ്ദുസമദ് അമാനി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.