കാസര്‍കോട് : ജില്ലയില്‍ വിവിധ മതങ്ങളുടെ ഉത്സവ ആഘോഷ വേളകളില്‍ സമാധാനവും സാഹോദര്യവും നിലനിര്‍ത്തുതിനുളള സന്ദേശം മുഴുവന്‍ ജനങ്ങളിലും എത്തിക്കുന്നതിന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നട മത നേതാക്കളുടേയും ആരാധനാലയങ്ങളുടെ കമ്മിറ്റികളുടേ പ്രതിനിധികളുടേയും യോഗം തീരുമാനിച്ചു.
ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു ജില്ലാ പോലീസ് മേധാവി തോംസ ജോസ്, ഡി വൈ എസ് പി എം പി മോഹനചന്ദ്രന്‍, എ ഡി എം എച്ച്. ദിനേശന്‍, അഡീഷണല്‍ തഹസില്‍ദാര്‍ കെ അമ്പുജാക്ഷന്‍ എന്നിവരും തസാമുദായിക സംഘടനകളുടേയും ആരാധനാലയങ്ങളുടെ കമ്മിറ്റികളുടേയും 75 പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
പെരുന്നാള്‍ ഉള്‍പ്പെട ആഘോഷവേളയില്‍ ബൈക്ക് റാലിയും പടക്കം പൊട്ടിക്കലും ഒഴിവാക്കാന്‍ യോഗം തീരുമാനിച്ചു. സയലന്‍സറില്ലാത്ത ബൈക്കുകള്‍ ഓടിച്ച് സമാധാന ഭംഗം ഉണ്ടാക്കരുതെന്നും യോഗം നിര്‍ദ്ദേശിച്ചു. റംസാനിലെ അവസാന വെളളിയാഴ്ച പളളികളില്‍ ഇമാമുമാര്‍ ഈ സന്ദേശം നല്‍കും. അമ്പല കമ്മിറ്റികളും ചര്‍ച്ചുകളിലും യോഗം വിളിച്ച് സമാധാനത്തിനും സാഹോദര്യം നിലനിര്‍ത്തുന്നതിനുമുളള സന്ദേശം അറിയിക്കും.
കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹം ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. പ്രകോപനമുണ്ടാക്കുന്ന സമീപനം ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുത്. ചെറിയ ഒരു വിഭാഗമാണ് സമാധാന അന്തരീക്ഷം തകര്‍ക്കുന്നത്.ആഘോഷ വേളകള്‍ സന്തോഷത്തിന്റെ അവസരങ്ങളായി മാറണമെന്ന് അദ്ദേഹം പറഞ്ഞു.
നിസാര കാര്യങ്ങള്‍ പോലും വര്‍ഗ്ഗിയ വല്‍ക്കരിച്ച് യുവാക്കള്‍ വൈകാരികമായി പ്രതികരിക്കു പ്രവണത ഇല്ലാതാക്കണമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലൂടെ വ്യാജ ഐ ഡികള്‍ ഉണ്ടാക്കി വര്‍ഗ്ഗീയ സന്ദേശങ്ങള്‍ വ്യത്യസ്ത ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരക്കാരുടെ കുപ്രചരണങ്ങളില്‍ കുടുങ്ങരുതെന്ന് അദ്ദേഹം പറഞ്ഞു. കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പോലീസുമായി സഹകരിക്കണം. കേസുകള്‍ കോടതിയിലെത്തുന്നതിന് മുമ്പ് പരിഹരിക്കുന്നതിനു പകരം സത്യസന്ധമായ സാക്ഷ്യമൊഴി നല്‍കി കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പു വരുത്തണം.
മതസമുദായിക നേതാക്കളുടെ യോഗം മൂന്നു മാസത്തിലൊരിക്കല്‍ ജില്ലാ ഭരണകൂടം വിളിച്ചു ചേര്‍ക്കണമെന്ന് നിര്‍ദ്ദേശമുണ്ടായി. യുവാക്കള്‍ കൂടുതല്‍ പങ്കാളികളായ ക്ലബുകളുടെ യോഗം വിളിച്ചു ചേര്‍ക്കുകയും ക്ലബുകള്‍ കേനദ്രീകരിച്ച് മതസൗഹാര്‍ദ്ദ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുകയും വേണം. കാസര്‍കോടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ആസൂത്രിതമായ നീക്കം നടക്കുകയാണെന്നും ജനങ്ങള്‍ക്കിടയിലുളള മതപരമായ അകല്‍ച്ച ഇല്ലാതാക്കാന്‍ നടപടി ഉണ്ടാകണമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സ്ഥിരം കുറ്റവാളികളാണ് എല്ലാ അക്രമങ്ങള്‍ക്കും പിന്നില്‍. അക്രമത്തില്‍ ഗൂഡാലോചന നടത്തുവരെ ഒറ്റപ്പെടുത്തണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment