ഉദുമ: ഉദുമയില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിന്റെ കോലം കത്തിച്ചു. ഉദുമ ടൗണില്‍ നടന്ന കോണ്‍ഗ്രസ്സ് രാഷ്ട്രീയ വിശദീകരണ യോഗത്തിന് ശേഷമായിരുന്നു കോലം കത്തിക്കല്‍ നടന്നത്.
യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് സാജിദ് മൗവ്വല്‍, ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീജിത്ത് മാടക്കല്‍ മുന്‍ ജില്ലാ പ്രസിഡണ്ട് ഹക്കീം കുന്നില്‍, യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ ശിബു കടവങ്ങാനം, ഹര്‍ഷാദ് മാങ്ങാട്, ഗിരീഷ് അടുക്കത്ത്‌വയല്‍, രാജേഷ് പളളിക്കര, ഉണ്ണികൃഷ്ണന്‍ പൊയ്‌നാച്ചി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകരാണ് ജോര്‍ജ്ജിന്റെ കോലം കത്തിച്ചത്.
നേരത്തെ നടന്ന രാഷ്ട്രീയ വിശദീകരണ യോഗം കെ.പി.സി.സി വാക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താല്‍ ഉദ്ഘാടനം ചെയ്തു.
കരിച്ചേരി നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഗംഗാധരന്‍ നായര്‍, അഡ്വ. സി.കെ ശ്രീധരന്‍, അഡ്വ. എം.സി ജോസ്, ബാലകൃഷ്ണന്‍ പെരിയ, പാദൂര്‍ കുഞ്ഞാമു, തച്ചങ്ങാട് ബാലകൃഷ്ണന്‍, വി.ആര്‍ വിദ്യാസാഗര്‍, കുഞ്ഞിമാഹിന്‍ ഹാജി, ഗീത കൃഷ്ണന്‍, വാസു മാങ്ങാട്, സി.ബി ഹനീഫ, അഡ്വ. പത്മനാഭന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
VIDEO
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News






No comments:
Post a Comment