കാസര്‍കോട് : മോഷ്ടിച്ച കാറില്‍ കടത്തുകയായിരുന്ന 50 കിലോ കഞ്ചാവുമായി രണ്ടുപേരെ കാസര്‍കോട് ഡി വൈ എസ് പി. എം പി മോഹനചന്ദ്രന് പിടികൂടി. എറണാകുളം പാലാരിവട്ടം സ്വദേശി ജി സി ഡേവിഡിന്റെ മകന് മൗഗ്ലി സുനി എന്ന സുനില്‍ ഡേവിഡ്(34), ഇടുക്കി വട്ടംപള്ളി കുന്നില്‍ സ്വദേശി ഗോപാലന്റെ മകന് മുരളി(42) എന്നിവരാണ് പിടിയിലായത്.
ശനിയാഴ്ച പുലര്‍ച്ചെ കാസര്‍കോട് പഴയ പ്രസ് ക്ലബ് ജംങ്ഷനില്‍വെച്ചാണ് വാഹന പരിശോധനക്കിടെ കഞ്ചാവ് പിടികൂടിയത്.
ക്വാളിസ് വണ്ടിയുടെ അടി ഭാഗത്ത് പ്രത്യേക അറകളുണ്ടാക്കി അതിനകത്ത് സൂക്ഷിച്ചനിലയിലായിരുന്നു കഞ്ചാവ്. പ്രത്യക്ഷത്തില്‍ ശ്രദ്ധയില്പെടാത രീതിയിലാണ് ഇതിന്റെ സജ്ജീകരണങ്ങള്‍. വാഹനത്തെ വിശദമായി പരിശോധിക്കുന്നതിനടയിലാണ് അറ കണ്ടെത്തിയത്. നിരവധി വാഹന മോഷണക്കേസില്‍ പ്രതിയാണ് മൗഗ്ലി സുനി.

കഞ്ചാവ് കടത്താനുപയോഗിച്ച ക്വാളിസ് ആറ്റിങ്ങലില്‍നിന്ന് വാങ്ങിയതാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഇത് വിശ്വാസയോഗ്യമല്ലെന്നാണ് പോലീസ് പറയുന്നത്. ഡി വൈ എസ് പി. എം പി മോഹനചന്ദ്രന്, സി ഐ. സി കെ സുനില്‍കുമാര്‍, എസ് ഐ ഉത്തംദാസ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment