ന്യൂഡല്‍ഹി: ഭക്ഷ്യ സുരക്ഷാ ബില്‍ കേരളത്തില്‍ നടപ്പാക്കുമ്പോള്‍ ബില്ലിന്റെ പരിധിയില്‍ വരാത്തവര്‍ അരിക്ക് കൂടുതല്‍ വില നല്‍കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
കേന്ദ്ര ഭക്ഷ്യമന്ത്രി കെ.വി തോമസുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്രവുമായി നടത്തിയ ചര്‍ച്ചയോടെ ഇക്കാര്യത്തില്‍ കേരളത്തിനുള്ള ആശങ്ക ഒഴിവായതായും മുഖ്യമന്ത്രി പറഞ്ഞു.
ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ ഈ ആനുകൂല്യത്തിന്റെ പരിധിയില്‍ വരാത്തവര്‍ അരിക്ക് കൂടിയ വില നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്ക് നിലവിലുള്ള വിലക്കു തന്നെ അരി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയില്‍ 67 ശതമാനത്തിനും നേട്ടം ലഭിക്കുന്നതാണ് ഭക്ഷ്യ സുരക്ഷാ പദ്ധതി.

ഇതിനായി പാവപ്പെട്ടവരെ ഉള്‍പ്പെടുത്തി പ്രത്യേക ഭക്ഷ്യ സുരക്ഷാ റേഷന്‍ കാര്‍ഡ് കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യും. ഈ കാര്‍ഡിന്റെ അടിസ്ഥാനത്തിലാണ് തുച്ഛമായ വിലക്ക് ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുക. എന്നാല്‍ ഉയര്‍ന്ന ജീവിത നിലവാരം പുലര്‍ത്തുന്ന കേരളത്തില്‍ 46 ശതമാനം പേര്‍ മാത്രമാണ് ബില്ലിന്റെ പരിധിയില്‍ വരുന്നത്.
ശേഷിച്ച 54 ശതമാനം പേര്‍ പദ്ധതിക്ക് പുറത്താവും. ഇതോടെ ഇവര്‍ കൂടിയ വിലക്ക് അരി വാങ്ങേണ്ടി വരുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇവര്‍ക്ക് റേഷന്‍ കടകളും പൊതുവിതരണ കേന്ദ്രങ്ങളും വഴി നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വിലക്കുതന്നെ അരി നല്‍കുമെന്നാണ് കേന്ദ്രം ഇപ്പോള്‍ ഉറപ്പു നല്‍കിയിരിക്കുന്നത്. കേരളത്തിന്റെ കാര്യത്തില്‍ പ്രത്യേക ഇളവ് ആയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു ആനുകൂല്യം അനുവദിച്ചിരിക്കുന്നത്.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്) ഐ.ഐ.എസ്.ടി(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി) ആയി ഉയര്‍ത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതായും മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കു ശേഷം വ്യക്തമാക്കി.
എന്നാല്‍ ഇതിന് നിയമഭേദഗതി അനിവാര്യമാണ്. അടുത്ത കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ കുസാറ്റിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി പള്ളം രാജു അറിയിച്ചതായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിന് സ്വന്തമായി റെയില്‍വേ സോണ്‍ അനുവദിക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Newdelhi, Umman Chandi

No comments:
Post a Comment