കറുത്ത നിറമുള്ള കൃഷ്ണന്‍ മാനവരാശിയെ വെണ്മയിലേക്കാണ് നയിച്ചത്. കുട്ടികളുടെ കൂട്ടുകാരനാണ് ഉണ്ണിക്കണ്ണന്‍. ഓരോ നിറങ്ങളിലും ചിത്രം ചാലിക്കുമ്പോള്‍ മനസില്‍ കൃഷ്ണ സങ്കല്‍പം ഉടലെടുത്താല്‍ ഈശ്വര സാക്ഷാത്കരത്തിന് സമമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബാലഗോകുലം ജില്ലാ പ്രസിഡണ്ട് കെ.വി.ഗണേഷ് അധ്യക്ഷത വഹിച്ചു. സുകുമാരന്‍ പെരിയച്ചൂര്‍, ജയകുമാര്‍ നെല്ലിത്തറ, എന്‍.ടി.വിദ്യാധരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മത്സര വിജയികള്‍ക്കുള്ള പുരസ്‌കാരം ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍, രവികാനം എന്നിവര്‍ നിര്‍വ്വഹിച്ചു. രവീന്ദ്രന്‍ കൊട്ടോടി സ്വാഗതവും ജയരാമന്‍ മാടിക്കാല്‍ നന്ദിയും പറഞ്ഞു.
മത്സര വിജയികള്‍ (യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍)- ഹൈസ്‌കൂള്‍ വിഭാഗം: അക്ഷയ്, അര്‍ജുന്‍ പുതുക്കോട്ട (ഇരുവരും ദുര്‍ഗ്ഗ ഹൈസ്‌കൂള്‍ കാഞ്ഞങ്ങാട്), കിരണ്‍ദാസ് (ജിവിഎച്ച്എസ്എസ കാഞ്ഞങ്ങാട് സൗത്ത്). യുപി വിഭാഗം: അഖില പെരിയ (പെരിയ മോഡല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), അനഘ്.പി ചെറുവത്തൂര്‍, സ്വാതിലക്ഷ്മി (കേന്ദ്രീയ വിദ്യാലയം കാഞ്ഞങ്ങാട്). ശിശുവിഭാഗം: യദുകൃഷ്ണന്‍ (പെരിയ മോഡല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), വിനയകൃഷ്ണന്‍ കാരാട്ടുവയല്‍, ആദിത്യന്‍ പുതിയകോട്ട.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment