കാസർകോട്: ജില്ലയിലെ ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണെന്നും, കവര്‍ച്ചയും കൊലപാതകങ്ങളും നിത്യസംഭവമായിട്ടും പോലീസ് നിഷ്‌ക്രീയരായി നോക്കിനില്‍ക്കുകയാണെന്നും യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള പറഞ്ഞു.[www.malabarflash.com]
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടിരിക്കുകയാണ്. അടുത്തകാലത്തായി മൂന്ന് കൊലപാതകങ്ങളും നിരവധികവര്‍ച്ചയുമാണ് ജില്ലയില്‍ നടന്നത്. ജനങ്ങള്‍ വളരെ ഭീതിയിലാണ് കഴിയുന്നത്. സമാധാനപരമായി കുടുംബജീവിതം നയിക്കാന്‍ കഴിയാത്ത വിധത്തില്‍ക്രമസമാധാനരംഗം കുത്തഴിഞ്ഞ് കിടക്കുകയാണ്.
കൊലപാതക കവര്‍ച്ച കേസുകളിലെ പ്രതികളെ പിടികൂടാനോ കേസിന് തുമ്പുണ്ടാക്കാനോ സാധിക്കാത്ത പോലീസ് നോക്കുകുത്തികളായി മാറിയിരിക്കുകയാണെന്നും ചെര്‍ക്കളം പറഞ്ഞു.
ജില്ലയില്‍ പെരുകുന്ന കവര്‍ച്ച കൊലപാതക കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചും ക്രമസമാധാനം പുനഃസ്ഥാപിക്കണം എന്നാ വശ്യപ്പെട്ടും യു.ഡി.എഫ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ ബസ് സ്റ്റാന്റ് ഒപ്പ് മരച്ട്ടിൽ നടന്ന പ്രതിഷേധ ധര്‍ണ്ണ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി. പ്രസിഡന്റ് ഹക്കിം കുന്നില്‍ അധ്യക്ഷത വഹിച്ചു. അഡ്വ: എ. ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. സി.ടി.അഹമ്മദലി, എം.സി.ഖമറുദ്ധീൻ, പി.ഗംഗാധരന്‍ നായര്‍, കെ. നീലകണ്ഠന്‍, എ. അബ്ദുൽറഹ്മാന്‍, കരിവെള്ളൂര്‍ വിജയന്‍, എ. കമ്മാരന്‍, പി.എ. അഷറഫ് അലി, എ.ജി.സി. ബഷീര്‍, ശാന്തമ്മ പിലിപ്പ്, എം.എസ്. മുഹമ്മദ് കുഞ്ഞി, ടി.ഇ. അബ്ദുല്ല, ബീഫാത്തിമ ഇബ്രാഹിം, എ.എം കടവത്ത്, കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, മൂസ ബി. ചെര്‍ക്കള, കരിമ്പില്‍ കൃഷ്ണന്‍, ഹരീഷ് നമ്പ്യാര്‍, കെ. അബ്ദുല്ല കുഞ്ഞി, കുഞ്ഞമ്പു നമ്പ്യാര്‍, വി.പി. അബ്ദുള്‍ ഖാദര്‍, മഞ്ജുനാഥ ആള്‍വ, ടി.എ. മൂസാ, കല്ലട്ര അബ്ദുള്‍ ഖാദര്‍, ജി. നാരായണന്‍, കെ. ഖാലിദ്, മാമുനി വിജയന്‍, ഹരീഷ് പി. നായര്‍, പി.എം. മുനീര്‍ ഹാജി കരുൺ താപ്പ,അഷറഫ് എടനീർ, ടി.ഡി.കബീർ, സാജിദ് മൗവ്വൽ സംസാരിച്ചു.
No comments:
Post a Comment