ശിഹാബ് തങ്ങളുടെ പേരിലുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: സൈനുല്‍ ആബിദീന്‍ തങ്ങള്‍
കാസര്‍കോട്: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന ബൈത്തുറഹ്മ കാരുണ്യ ഭവനത്തിന് ബദിയടുക്ക പഞ്ചായത്തിലെ മൂക്കം പാറയില്‍ സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ തറക്കില്ലിട്ടു.

ശിഹാബ് തങ്ങളുടെ പേരില്‍ മുസ്‌ലിം ലീഗും കെ.എം.സി.സിയും നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ഗള്‍ഫ് നാടുകളില്‍ പോയി പണിയെടുത്ത് കിട്ടുന്ന സമ്പാദ്യത്തില്‍ നിന്ന് പകുതി ഭാഗവും ഉപയോഗിച്ച് പാവങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വരുന്ന കെ.എം.സി.സി പ്രവര്‍ത്തകരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് തങ്ങള്‍ പറഞ്ഞു.
പ്രസിഡണ്ട് മഹ്മൂദ് കുളങ്കര അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ഡി നൂറുദ്ദീന്‍ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി , ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര, ദുബൈ കെ.എം.സി.സി ജില്ല പ്രസിഡണ്ട് ഹംസ തൊട്ടി, ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, വൈസ് പ്രസിഡണ്ട് ഹസൈനാര്‍ തോട്ടുംഭാഗം, മുസ്‌ലിം ലീഗ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി എ.എ ജലീല്‍, സെക്രട്ടറി ബി.എച്ച് അബ്ദുല്ല കുഞ്ഞി, യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, ബദിയടുക്ക ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട്, സലീം ചേരങ്കൈ പ്രസംഗിച്ചു.
ഏരിയാല്‍ മുഹമ്മദ് കുഞ്ഞി, മുനീര്‍ ചെര്‍ക്കള, എം.എ മുഹമ്മദ് കുഞ്ഞി, റഷീദ് ഹാജി കല്ലിങ്കാല്‍, അഷ്‌റഫ് കര്‍ള, റാഫി പള്ളിപ്പുറം, റഫീഖ് മാങ്ങാട്, ഷരീഫ് തെരുവത്ത്, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി, ഇ.അബൂബക്കര്‍ ഹാജി എടനീര്‍, എ.എസ് അഹമ്മദ്, അബ്ദുല്ല ചാല്‍ക്കര, സിദ്ദീഖ് കനിയടുക്ക, അന്‍വര്‍ ഓസോണ്‍, ഹാഷിം ബംബ്രാണി, എന്‍.പി അബ്ദുല്‍ റഹ്മാന്‍ സംബന്ധിച്ചു.

വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാതെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്കാണ് കെ.എം.സി.സി വീട് നിര്‍മ്മിച്ചു നല്‍കുന്നത്. കാസര്‍കോട് മണ്ഡലത്തിലെ മൊഗ്രാല്‍ പുത്തൂര്‍, ചെങ്കള, ബദിയടുക്ക, കാറഡുക്ക, മധൂര്‍, ബെള്ളൂര്‍, കുമ്പടാജെ എന്നീ പഞ്ചായത്തുകളിലും കാസര്‍കോട് മുനിസിപ്പാലിറ്റിയിലുമായി എട്ട് വീടുകളാണ് നിര്‍മ്മിച്ചു നല്‍കുന്നത്.
ദുബൈ കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്ടിംഗ് പ്രസിഡണ്ട് ശരീഫ് പൈക്ക, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍, റിലീഫ് സെല്‍ ചെയര്‍മാന്‍ ഗഫൂര്‍ എരിയാല്‍, കണ്‍വീനര്‍ ഖലീല്‍ പതിക്കുന്ന്, മറ്റു ഭാരവാഹികളായ സുബൈര്‍ മൊഗ്രാല്‍പുത്തൂര്‍, റഹീം ചെങ്കള, അഹമ്മദ് ചെടേക്കാല്‍, സത്താര്‍ ആലംപാടി ദുബൈയിലും മഹമൂദ് കുളങ്കര, സലീം ചേരങ്കൈ, നൂറുദ്ദീന്‍ ആറാട്ടുകടവ് നാട്ടിലും നേതൃത്വം നല്‍കുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment