ചെര്‍ക്കള: ബേവിഞ്ചയില്‍ കാറില്‍ സഞ്ചരിച്ച പ്ലസ് ടു വിദ്യാര്‍ഥിയെ തടഞ്ഞ് നിര്‍ത്തി മര്‍ദിച്ചെന്ന പേരില്‍ നിരപരാധികള്‍ക്കെതിരെ കള്ളക്കേസെടുത്ത പൊലിസ് നടപടിയില്‍ ഡിവൈഎഫ്ഐ ചെങ്കള വില്ലേജ് കമ്മിറ്റി പ്രതിഷേധിച്ചു.
എംഐസി കോളേജിലെ ഫൈറുസിനെ മര്‍ദിച്ചെന്ന കള്ളപരാതിയിലാണ് വിദ്യാനഗര്‍ പൊലീസ് ബേവിഞ്ച സ്വദേശികളായ അഞ്ച് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. സംഭവം നടക്കുമ്പോള്‍ പരാതിയില്‍ പറയുന്നവര്‍ സ്ഥലത്തില്ലായിരുന്നു. ലീഗ് നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് കേസെടുത്തത്. നിരപരാധികളെ കള്ളക്കേസെടുത്ത് പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ മുന്നറിയിപ്പ് നല്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment