ബേക്കല്‍: അധ്യാപകന്റെ മര്‍ദനമേറ്റ് അവശനിലയിലായ വിദ്യാര്‍ഥിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പാക്കം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു കൊമേഴ്സ് വിഭാഗം വിദ്യാര്‍ഥി പുല്ലൂര്‍ പൂളിക്കാലിലെ ശാരദയുടെ മകന് ഗോകുല്‍ദാസാണ് അധ്യാപകന്റെ മര്‍ദനമേറ്റ് ചികിത്സ തേടിയത്.
തിങ്കളാഴ്ച വൈകിട്ട് 3.30 ഓടെ ഇടവേള സമയത്ത് ക്ലാസിന് വെളിയില്‍ ഇറങ്ങിയതിനാണ് മര്‍ദിച്ചതെന്ന് വിദ്യാര്‍ഥി പരാതിപ്പെടുന്നു. അവശനിലയില്‍ വീട്ടിലെത്തിയ വിദ്യാര്‍ഥിയെ രാത്രിത്തന്നെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ഇടതുമുട്ടിനാണ് വടികൊണ്ടുള്ള അടിയേറ്റ് പരിക്കേറ്റിട്ടുള്ളത്.
ചൊവ്വാഴ്ച രാവിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഗോകുല്‍ദാസിന്റെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് പാക്കം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെത്തി സംഭവത്തെക്കുറിച്ച് വിദ്യാര്‍ഥികളില്‍നിന്ന് വിവരങ്ങള്‍ ആരാഞ്ഞു. തുടര്‍ നടപടികള്‍ക്കായി ബേക്കല്‍ പോലീസില്‍ വിവരം നല്‍കുമെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment