Latest News

ആയുധം കൈവശം വെച്ച കേസില്‍ റഷീദ് മലബാറി കുറ്റക്കാരന്‍

മംഗലാപുരം: അനധികൃതമായി ആയുധം കൈവശംവെച്ച കേസില്‍ അധോലോകനായകനും ഛോട്ടാഷക്കീലിന്റെ അടുത്ത അനുയായിയുമായ റഷീദ് മലബാറി കുറ്റക്കാരനാണെന്ന് ജില്ലാ സെക്കന്‍ഡ് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും.

പ്രവീണ്‍ തൊഗാഡിയ, പ്രമോദ് മുത്തലിക് തുടങ്ങിയ നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടെന്ന കേസില്‍ മലബാറിയെ പോലീസ് തിരയുകയായിരുന്നു. 2009 മാര്‍ച്ച് 29നാണ് മലബാറിയെയും കൂട്ടാളികളെയും കാസര്‍കോട് ചട്ടഞ്ചാലില്‍നിന്ന് പിടികൂടിയത്. ഒട്ടേറെ മാരകായുധങ്ങളും ഇവരില്‍നിന്ന് പിടിച്ചെടുത്തിരുന്നു. ഈ കേസിന്റെ വിധിയാണ് കോടതി പ്രഖ്യാപിച്ചത്.

മുംബൈയിലെ സഹില്‍ ഇസ്മായില്‍ ഷെയ്ക്ക്, മുഹമ്മദ് ഹാഷിം, ചട്ടഞ്ചാലിലെ സയാഫ്, സാഹിബ് ഇബ്രാഹിം എന്നിവരാണ് മലബാറിയോടൊപ്പം പിടിക്കപ്പെട്ടവര്‍. ഇവരുടെ ശിക്ഷയും ബുധനാഴ്ച വിധിക്കും. ഒട്ടേറെ കൊലപാതകക്കേസുകളും ആക്രമണക്കേസുകളും മലബാറിക്കെതിരെയുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.