Latest News

തലസ്ഥാന വീഥികള്‍ സമരസാഗരം; ഉപരോധം തുടരുന്നു


ബേക്കറി ജംഗ്ഷനിൽ സമരത്തിനിടെ സംഘർഷം; പോലീസിനു നേർക്ക് കല്ലേറ്
തിരുവനന്തപുരം: എൽ.ഡി.എഫിന്രെ സെക്രട്ടറിയേറ്റ് ഉപരോധത്തിനിടെ ബേക്കറി ജംഗ്ഷനിൽ സംഘർഷം. നേതാക്കൾ ഇടപെട്ടതോടെ സംഘർഷം അനിഷ്ട സംഭവങ്ങളുണ്ടാകാതെ അവസാനിച്ചു. പെട്ടെന്നു പ്രകോപിതരായ സമരക്കാർ പോലീസിനു നേർക്ക് കല്ലെറിയുകയും കുപ്പിയും മറ്റും വലിച്ചെറിയുകയും ചെയ്തു.

പ്രക്ഷോഭക‌ർ പൊലീസ് വാഹനത്തിലെ ടയറിന്റെ കാറ്റഴിച്ചു വിട്ടു. ഇതോടെ സംഘർഷം നേരിടാൻ പോലീസ് സജ്ജരായി. സ്ഥിതി വഷളാകുന്നതു കണ്ട് നേതാക്കൾ പ്രവർത്തകരെ ശാന്തരാക്കുകയായിരുന്നു. പോലീസ് സംയമനം പാലിച്ചതും പ്രശ്‌നങ്ങൾ വഷളാകാതിരിക്കാൻ സഹായകമായി. ഉച്ചവരെ തികച്ചും സംയമനത്തോടെ മുന്നോട്ടു പോവുകയായിരുന്ന സമരമാണ് പെട്ടെന്ന് അക്രമാസക്തമായത്.

സെക്രട്ടേറിയറ്റിന് രണ്ടുദിവസം അവധി

തിരുവനന്തപുരം: ഇടതുമുന്നണിയുടെ ഉപരോധസമരത്തെ തുടര്‍ന്ന് സെക്രട്ടേറിയറ്റിന് രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. യു.ഡി.എഫ് നേതാക്കളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയും അവധി പ്രഖ്യാപിച്ചത്. പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് സാധ്യതയൊരുക്കുന്നതിനും സംഘര്‍ഷവാസ്ഥ ഒഴിവാക്കുന്നതിനും വേണ്ടിയാണ് നടപടിയെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

സ്വാതന്ത്ര്യദിന പരേഡിന്‍്റെ റിഹേഴ്സല്‍ നടത്തേണ്ടതുണ്ടെന്നും സംഘാര്‍ഷാവസ്ഥ ഇതേ നിലയില്‍ തുടര്‍ന്നാല്‍ പരേഡ് മുടങ്ങാനിടയാകുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള പ്രശ്നങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചയ്ക്ക് തയ്യറാണ്. എന്നാല്‍ സോളാര്‍ കേസില്‍ കുറ്റപത്രം സമപ്പിച്ചതിന് ശേഷം പരാതികളുണ്ടെങ്കില്‍ പരിഗണിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
സരിതയുമൊത്തുള്ള ഫോട്ടോയില്‍ പുതുമയില്ളെന്ന് അദ്ദേഹം പറഞ്ഞു.ഇക്കാര്യം താന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
തന്‍്റെ മുന്‍ഗണ്‍മാന്‍ സലിം രാജിനു വേണ്ടി അഡ്വക്കേറ്റ് ജനറല്‍ ഹാജരായിട്ടില്ല.ഡി.ജി.പിക്കും വിജിലന്‍സ് ഡയറക്ര്‍ക്കും വേണ്ടിയാണ് എ.ജി ഹാജരായതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

വി. എസിനും പിണറായിക്കുമെതിരെ കേസെടുത്തിട്ടില്ല -തിരുവഞ്ചൂര്‍ തിരുവനന്തപുരം: ഉപരോധസമരത്തില്‍ നേതാക്കള്‍ക്ക് അണികളെ നിയന്ത്രിക്കാന്‍ സാധിച്ചില്‌ല്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദനും പിണറായി വിജനുമെതിരെ കേസെടുത്തിട്ടല്‌ല്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇടതുമുന്നണിയുടെ ഉപരോധ സമരം ഒരു ദിവസം പിന്നിട്ടപ്പോള്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ശക്തമായ സമ്മര്‍ദ്ദവും സമരവും ഉണ്ടായിട്ടിട്ടും സെക്രട്ടേറിയേറ്റില്‍ 67 ശതമാനം ജീവനക്കാരുടെ ഹാജരുണ്ടായിരുന്നു. പ്രതിദിനം ശരാശരി 70 ശതമാനമാണ് സെക്രട്ടേറിയേറ്റ് ഹാജര്‍ നിലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമരം സമാധാനപരമാകുവാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്തിയത്. പൊലീസിന്റെ രണ്ട് വാഹനങ്ങള്‍ സമരക്കാര്‍ ആക്രമിച്ചപ്പോഴും പൊലീസ് സംയമനം പാലിച്ചു. സി.ആര്‍.പി.എഫിനെ കുറിച്ച് പലരും പട്ടാളത്തെ ഇറക്കിയെന്നും പറഞ്ഞ് തെറ്റിധാരണ ഉണ്ടാക്കിയിരിക്കുകയാണ്. കൂടാതെ ഇതുവരെ 30 ലക്ഷത്തില്‍ താഴെയാണ് ആകെ ചിലവ്. ചിലര്‍ 30 കോടി, 300 കോടി എന്നൊക്കെ വെറുതെ പറയുകയാണ്. എന്നാല്‍ 2009 ല്‍ ഇടതുമുന്നണിയും സി.ആര്‍.പി.എഫിനെ വിളിച്ചിട്ടുണ്ടെന്നും അതിന്റെ ചിലവ് ഇതിലും കൂടുതലാണ് തിരുവഞ്ചൂര്‍ പറഞ്ഞു.
സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ട്. എന്നാല്‍ സെക്രട്ടേറിയേറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പരാതി പറഞ്ഞിരുന്നു. അവരുടെ പരാതി കേട്ട ശേഷം തീരുമാനമെടുക്കും. മടങ്ങിപ്പോകുന്ന ജീവനക്കാര്‍ക്ക് പൊലീസിന്റെ സഹായത്താല്‍ ബസ് സറ്റാന്‍ഡിലേക്കും റെയില്‍വേ സ്‌റ്റേഷനിലേക്കും വാഹന സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.