Latest News

ഓടുന്ന ട്രെയിനിൽ ഏഴുവയസ്സുകാരി മാനഭംഗത്തിനിരയായി

ബിലാസ്‌പുർ: ഛത്തീസ്ഗഢിലെ ബിലാസ്‌പുരിൽ ഓടുന്ന ട്രെയിനിൽ ഏഴുവയസ്സുകാരിയെ മാനഭംഗപ്പെടുത്തി. തുടർന്ന് പെൺകുട്ടിയെ റെയിൽവെ സ്‌റ്റേഷനിൽ തള്ളി.

ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടി മാനഭംഗത്തിനിരയായതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.

ഹൗറ- കുർള എക്‌സ്പ്രസിൽ സഞ്ചരിക്കവെ അജ്ഞാതനായ ഒരാൾ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നതായി പൊലീസ് വ്യക്തമാക്കി.

പെൺകുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.