Latest News

തലക്കെട്ട് പ്രവചനം ഫലിച്ചു

കൊല്ലം: മജിഷ്യന്‍ അക്ഷയ് ഓവന്‍സ് നടത്തിയ പത്രങ്ങളുടെ തലക്കെട്ട് പ്രവചനം ഫലിച്ചു. ചൊവ്വാഴ്ച പുറത്തിറങ്ങിയ മലയാളത്തിലെ 13 പത്രങ്ങളടക്കം 17 പത്രങ്ങളുടെ തലക്കെട്ടുകളാണ് അക്ഷയ് മൂന്നുനാള്‍ മുമ്പ് പ്രവചിച്ച് മാന്ത്രികപ്പെട്ടിയിലാക്കിയത്. ഈ പെട്ടി താക്കോലിട്ട് പൂട്ടി കൊല്ലം പ്രസ്‌ക്ലബിലാണ് സൂക്ഷിച്ചിരുന്നത്.

ചൊവാഴ്ച കൊല്ലം വൈഎംസിഎയില്‍ നടന്ന ചടങ്ങില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് പ്രവചനപ്പെട്ടിയുടെ താഴുകള്‍ തുറന്ന് പ്രവചനം എഴുതിയ കടലാസ് പുറത്തെടുത്ത് വായിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ തലക്കെട്ടുകള്‍ ഒത്തുനോക്കി കൃത്യത വരുത്തി.

നെഹ്‌റു യുവകേന്ദ്രയുടെയും ഗ്രീന്‍വിഷന്‍ ടൂര്‍സിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. 17ന് കൊല്ലം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ അക്ഷയ് ഓവന്‍സിന്റെ പ്രവചനമടങ്ങിയ പേടകം പ്രസ്‌ക്ലബ് സെക്രട്ടറി ബിജു പാപ്പച്ചന് കൈമാറിയിരുന്നു. ഇതിന്റെ താക്കോല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ പ്രതിനിധി ബി.ശ്രീകുമാറാണ് സൂക്ഷിച്ചിരുന്നത്.

നെഹ്‌റു യുവകേന്ദ്ര ജില്ലാ ഉപദേശക സമിതിയംഗം വടക്കേവിള ശശി, ഗ്രീന്‍വിഷന്‍ ടൂര്‍സ് എംഡി എ.എ.ലത്തീഫ് മാമൂട്, ചെയര്‍മാന്‍ കെ.അബ്ദുള്‍ അസീസ്, ഡി.രാജു, പ്രസ്‌ക്ലബ് പ്രതിനിധി സുബിന്‍ നാരായന്‍ എന്നിവര്‍ സംബന്ധിച്ചു. പ്രവചനമടങ്ങിയ കടലാസ് മേയര്‍ പ്രസ്‌ക്ലബ് പ്രതിനിധിക്ക് കൈമാറി. സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്പര്‍ ലോട്ടറിയുടെ ഫലം പ്രവചിക്കാനുള്ള ഒരുക്കത്തിലാണ് അഞ്ചാലുംമൂട് സ്വദേശിയായ അക്ഷയ് ഓവന്‍സ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kollam, Akshay, Magic

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.