Latest News

ആലിംഗനബദ്ധരായി നില്‍ക്കുന്ന ചിമ്പുവും ഹാന്‍സികയും: ഹാന്‍സികയ്ക്ക് അസ്വസ്ഥത

ആലിംഗനബദ്ധരായി നില്‍ക്കുന്ന ചിമ്പുവിന്റെയും ഹാന്‍സികയുടെയും ചിത്രങ്ങള്‍ പുറത്തു വന്നതില്‍ ഹാന്‍സികയ്ക്ക് അസ്വസ്ഥത. ആലിംഗനഫോട്ടോ ചില മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുക കൂടി ചെയ്തതോടെ നടി ആകെ പരിഭ്രമത്തിലുമാണത്രേ. 

ചിത്രം മാസികകളിലും മറ്റും പ്രസിദ്ധീകരിച്ചതില്‍ തനിക്ക് അസ്വസ്ഥതയുണ്ടെന്നു ഹാന്‍സിക തന്നെ വ്യക്തമാക്കി. തന്റെ ആദ്യപ്രണയമാണിത്. പ്രണയിച്ചും ഡേറ്റിംഗ് നടത്തിയും എനിക്ക് അത്ര പരിചയമില്ല. ഈ ചിത്രം പ്രചരിപ്പിച്ചവര്‍ ആരായാലും വെറുതെ വിടില്ല- ഹാന്‍സിക പറയുന്നു.

അതേസമയം ചിമ്പുവിന് ഇതൊന്നും ഒരു പുത്തരിയല്ല. തമിഴകത്തെ റൊമാന്റിക് ഹീറോയെന്നു വിളിക്കുന്ന ചിമ്പു വെളളിത്തിരയിലെ പോലെ ജീവിതത്തിലും റൊമാന്റിക് ഹീറോ ആണെന്നാണു ചെന്നൈ സംസാരം. പല മുന്‍നിര നടിമാരുമായി പ്രണയത്തിലാവുകയും പലതരം വിവാദങ്ങള്‍ക്കൊടുവില്‍ ബന്ധം തകരുകയും ചെയ്യുന്നതാണു ചിമ്പുവിന്റെ പ്രണയത്തിന്റെ ഒരു സ്റ്റൈല്‍. 

നയന്‍താരയുമായിട്ടായിരുന്നു ചിമ്പുവിന്റെ ഏറ്റവുമൊടുവിലത്തെ വിവാദമായ പ്രണയം. പ്രണയകാലത്ത് പാര്‍ട്ടികളിലും മറ്റും ഒന്നിച്ചെത്തിയിരുന്ന ഇവരുടെ ചുംബനചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തു വന്നിരുന്നു. ലിപ്‌ലോക് ചുംബനചിത്രങ്ങളും ഇതില്‍ പെടും. ഈ ചിത്രങ്ങള്‍ ഇപ്പോഴും ഇന്റര്‍നെറ്റില്‍ സജീവമാണ്. (ചിത്രം പുറത്തായതിനു പിന്നില്‍ ചിമ്പു തന്നെയാണെന്നു നയന്‍താര തിരിച്ചറിഞ്ഞതാണ് ആ പ്രണയം തകരാന്‍ കാരണമെന്ന് അന്നു വാര്‍ത്തകള്‍ വന്നിരുന്നു.)

ഇപ്പോള്‍ ചിമ്പുവിന്റെ കാമുകീസ്ഥാനത്തുളളതു ഹാന്‍സിക മോട്‌വാണിയാണ്. ട്വിറ്ററിലൂടെ പ്രണയം വെളിപ്പെടുത്തിയ ഇവര്‍ വൈകാതെ വിവാഹം കഴിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെയാണു പഴയ നയന്‍താര-ചിമ്പു ചൂടന്‍ ചിത്രം പോലെ ഹാന്‍സിക-ചിമ്പു ആലിംഗനചിത്രവും പരക്കുന്നത്. ഈ ഫോട്ടോ ശ്രദ്ധിച്ചാലറിയാം, ആലിംഗന ഫോട്ടോ പകര്‍ത്തുന്നത് ഹാന്‍സിക അറിഞ്ഞ മട്ടില്ല. എന്നാല്‍ ചിമ്പു തന്റെ പതിവു സ്റ്റൈലില്‍ ഫോട്ടോയ്ക്കു പോസ് ചെയ്തു തന്നെയാണു നില്‍ക്കുന്നത്. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Chimbu, Hansika, 


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.