Latest News

ദമ്പതിമാരെ വീട്ടില്‍ക്കയറി കുത്തിപ്പരിക്കേല്‌പിച്ചു

മംഗലാപുരം: ബണ്ട്വാളിനടുത്ത കല്ലട്ക്കയില്‍ അക്രമികള്‍ ദമ്പതിമാരെ വീട്ടില്‍ക്കയറി കുത്തിപ്പരിക്കേല്പിച്ചു. ഗുരുതരമായി പരിക്കേറ്റ ശിവപ്പസാല്യാന്‍ (60), ഭാര്യ പുഷ്പാവതി (55) എന്നിവരെ തൊട്ടടുത്ത സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. 

രാത്രി രണ്ടുപേര്‍ വീട്ടില്‍ക്കയറി ആക്രമിക്കുകയായിരുന്നുവെന്ന് ഇവര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ശിവപ്പ വാഹനം വാടകയ്ക്കു കൊടുക്കുകയും പണമിടപാട് നടത്തുകയും ചെയ്യുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമായിരിക്കാം കാരണമെന്നാണു കരുതുന്നത്. വീട്ടില്‍ കവര്‍ച്ച നടന്നിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.