Latest News

അരയി ഗവ.യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് രോഗമുക്തിക്ക് യോഗാസനം

കാഞ്ഞങ്ങാട്:[www.malabarflash.com] ജീവിതശൈലീ രോഗങ്ങളെയും മഴക്കാലവ്യാധികളെയും പ്രതിരോധിക്കാന്‍ യോഗാസനത്തോടൊപ്പം മറ്റൊന്നില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് അരയി ഗവ.യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. 

സ്‌കൂള്‍ പിടിഎയും സൗഖ്യം അറ്റ് ബേക്കല്‍ പ്രകൃതി ചികില്‍സാ കേന്ദ്രവും സംയുക്തമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സമഗ്ര ആരോഗ്യ വികസനത്തിനായി രോഗമുക്തി എന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായാണ് പ്രകൃതിയെ സ്‌നേഹിച്ച് കൊണ്ടുള്ള ആരോഗ്യപരിപാലന പരിപാടി ആരംഭിച്ചത്. 

നാടന്‍ ഇലക്കറിമേള, ജൈവ പച്ചക്കറികൃഷി, ശുചിത്വ ഭവനമല്‍സരം, വിഷം തീണ്ടാത്ത ആഹാരത്തിനായി ജനസമ്പര്‍ക്ക പരിപാടി, അടുക്കള ക്വിസ് തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ ഭാഗമായി നടക്കും. 

ഡോ.ഷിംജി.പി.നായര്‍, ഡോ.രജിത.ജി.നായര്‍, ഡോ.ലാവണ്യ ഉപാദ്ധ്യായ എന്നിവരുടെ നേതൃത്വത്തില്‍ പരിശീലനം നേടിയ വിദ്യാര്‍ത്ഥികള്‍ യോഗാ ഡെമോണ്‍സ്‌ട്രേഷന്‍ നടത്തി. 

പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, പിടിഎ പ്രസിഡന്റ് പി.രാജന്‍, കെ.വി.ഷൈജു, കെ.ബി.ആര്‍.കണ്ണന്‍, ശോഭന കൊഴുമ്മല്‍, ഹേമാവതി, ശാലിനി, സുധീഷ്ണ, മായ എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: kasaragod News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.