കാസര്‍കോട്: ആഗസ്റ്റ് ഏഴിന് കാണാതായ കാറഡുക്ക കൊട്ടംകുഴി സ്വദേശിയും കാസര്‍കോട് പഴയ ബസ്സ്റ്റാന്‍ഡിലെ ഒരു കടയിലെ ജീവനക്കാരനുമായ മുഹമ്മദ് ഷബീറി(23)നെ എറണാകുളത്ത് കണ്ടെത്തി. വെള്ളിയാഴ്ച രാത്രി എറണാകുളം നോര്‍ത്തിലെ ഒരു പള്ളിയിലാണ് ഷബീറിനെ കണ്ടെത്തിയതെന്നാണ് വിവരം.
വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസ് എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്. തന്നെ ഒരു സംഘം തട്ടിക്കൊണ്ടുവന്നതാണെന്നാണ് ഷബീര്‍ പറയുന്നത്. പള്ളി ഭാരവാഹികള്‍ സംഭവം എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു.
കാറഡുക്ക കൊട്ടംക്കുഴിയിലെ ശങ്കരന്റെ മകനായ ഹരീഷാണ് നാലുമാസം മുമ്പ് മതം മാറി മുഹമ്മദ് ഷബീറായത്. കൂടെ ജോലി ചെയ്യുന്ന ഹിദായത്ത് നഗറിലെ കെ.ഹസൈനാറിന്റെ ബൈക്കില്‍ ആഗസ്റ്റ് ഏഴിന് ഉച്ചയ്ക്ക്
മൂന്നുമണിക്ക് കടയില്‍ നിന്നിറങ്ങിയ ഷബീറിനെ പിന്നീട് കാണാതാവുകയായിരുന്നു.
തുടര്‍ന്ന് ഹസൈനാര്‍ നല്കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഷബീറിനെ ചോദ്യം ചെയ്താല്‍ മാത്രമേ എറണാകുളത്തെത്തിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവാകുകയുള്ളൂ എന്ന് പോലീസ് പറഞ്ഞു.

ബൈക്കുമായി പോയ യുവാവിനെ കാണാതായതായി പരാതി
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment