Latest News

എന്‍ഡോസള്‍ഫാന്‍: ഏകാംഗ ട്രിബ്യൂണലിലെ നിയമിക്കണമെന്ന ശുപാര്‍ശയെ DYFI സ്വഗതം ചെയ്തു

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിനും അവരുടെ പുനരധിവാസം ഉറപ്പുവരുത്തുന്നതിനും ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ ഏകാംഗ ട്രിബ്യൂണലിലെ നിയമിക്കണമെന്ന ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍നായര്‍ കമ്മിറ്റി ശുപാര്‍ശ സ്വാഗതാര്‍ഹമാണെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് പറഞ്ഞു. 

2010 ഡിസംബറില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷിന്റെ നേത്വത്തില്‍ ദുരിതബാധിത പ്രദേശങ്ങളില്‍ നടത്തിയ അതിജീവന സന്ദേശയാത്രയില്‍ വെച്ച് തന്നെ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ അനുഭവിക്കുന്ന നരകയാതനകള്‍ നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്. അതിജീവനം പദ്ധതിയുടെ ഭാഗമായി എന്‍ഡോസള്‍ഫാന്‍ രോഗികളായിട്ടുള്ള 15 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുകയും പഠിക്കാന്‍ മിടുക്കരായ 50 വിദ്യാര്‍ത്ഥികള്‍ക്ക് 50000 രൂപയുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും രോഗികള്‍ക്കായി സൗജന്യ ആംബുലന്‍സ് സര്‍വ്വീസും ഡിവൈഎഫ്‌ഐ നടത്തിയിട്ടുണ്ട്. 

ജനസമ്പര്‍ക്ക പരിപാടിയില്‍ വെച്ച് മുഖ്യമന്ത്രി വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് വാഗ്ദാനം നല്‍കി പറ്റിച്ച ബെള്ളൂരിലെ ജിഷമാത്യുവിന് ഡിവൈഎഫ്‌ഐ നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്.
എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് നീതി ലഭ്യമാക്കുന്നതിനും അര്‍ഹമായ നഷ്ടപരിപാഹരം നേടിയെടുക്കുന്നതിനും പുനരധിവാസത്തിനുമായി പ്രത്യേക ട്രിബ്യൂണല്‍ സ്ഥാപിക്കണമെന്ന ആവശ്യം ഡിവൈഫ്‌ഐയാണ് ആദ്യം ഉയര്‍ത്തിയത്. ഇതിന്റെ ഭാഗമായി നിരവധി പ്രക്ഷോഭങ്ങള്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്. ഇത് സുപ്രീം കോടതിയുടെ പരിഗണനയില്‍ വന്നപ്പോള്‍ എന്‍ഡോസള്‍ഫാന്‍ കമ്പനിയെയും പ്ലാന്റേഷന്‍ കോര്‍പറേഷനെയും കുറ്റവിമുക്തമാക്കുന്നതിനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിച്ചത്. 

സുപ്രീംകോടതിയില്‍ വിഷകമ്പനിക്ക് അനുകൂലമായി സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതും മാന്ത്രിമാരുടെ അനുകൂല പ്രസ്താവനകളും എന്‍ഡോസള്‍ഫാന്‍ വിഷകമ്പനിയെയും പ്ലാന്റേഷന്‍ കോര്‍പറേഷനെയും വെള്ളപൂശുന്ന തരത്തിലായിരുന്നു. എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായും നിരോധിച്ചുകോണ്ടുള്ള സുപ്രീംകോടതി ഉത്തരവിറക്കിയത് ഡിവൈഎഫ്‌ഐയുടെ നിമയയുദ്ധത്തിന്റെ വിജയമാണ്. ഡിവൈഎഫ്‌ഐ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഉയര്‍ത്തിപ്പിടിച്ച വാദങ്ങള്‍ ശരിവെക്കുന്നതാണ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായര്‍ കമ്മിറ്റി ശുപാര്‍ശ.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.