Latest News

മൈസൂര്‍ കല്യാണത്തിന് ഇരയായതിന്റെ ഓര്‍മ്മയില്‍ ഇരുപത്തിനാലുകാരി

മലപ്പുറം: ആറു വര്‍ഷം മുമ്പ് നടന്ന മൈസൂര്‍ കല്യാണത്തിന് ഇരയായതിന്റെ ഓര്‍മ്മയില്‍ കഴിയുകയാണ് മലപ്പുറം ഊര്‍ങ്ങാട്ടേരി പഞ്ചായത്തിലെ ഇരുപത്തിനാലുകാരി .

വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം ഭര്‍ത്താവ് ഉപേക്ഷിച്ച് കടന്ന് കളഞ്ഞു.സര്‍ക്കാര്‍ നല്‍കിയ സ്ഥലത്ത് നാട്ടുകാര്‍ നിര്‍മ്മിച്ച് നല്‍കിയ വീട്ടില്‍ കഴിയുകയാണ് ഈ യുവതിയും മാതാവും.

ദാരിദ്രവും അജ്ഞതയും ചൂഷണം ചെയ്താണ് പെണ്‍കുട്ടിയെ മൈസൂര്‍ കല്യാണത്തിന് ഇരയാക്കിയത്.രണ്ട് മാസത്തെ മധുവിധുവിന് ശേഷം ഗര്‍ഭിണിയായ യുവതിയെ ഉപേക്ഷിച്ച് മൈസൂര്‍ മണവാളന്‍ കടന്നു കളഞ്ഞു. മകളെ വിവാഹം കഴിച്ചയക്കാന്‍ നിര്‍വാഹമില്ലാത്തതുകൊണ്ടായിരുന്നു മൈസൂര്‍ കല്യാണത്തിന് സമ്മതിച്ചെന്ന് മാതാവ് പറഞ്ഞു.

ജീവിത ദുരിതങ്ങളില്‍ നിന്ന് മോചനം സ്വപ്നം കണ്ടായിരുന്നു വിവാഹത്തിന് സമ്മതം മൂളിയത്. 60 ദീവസം നീണ്ട ദാമ്പത്യത്തിനിടയില്‍ പരസ്പരം സംസാരിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഭാഷയായിരുന്നു പ്രധാന തടസമെന്ന് പെണ്‍കുട്ടി പറഞ്ഞു.

മൈസൂര്‍ കല്യാണത്തിന്റെ അനേകം ഇരകളില്‍ ഒരാളാണ് ഈ യുവതിയും. അഞ്ചുവയസുള്ള മകനും വൃദ്ധമാതാവിനുമൊപ്പം ശിഷ്ട ജീവിതത്തിന്റെ വേദനകളില്‍ പകച്ച് നില്‍ക്കാനാണ് ഇവരുടെ വിധി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Malappuram, mysur marriage,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.